Saturday, August 24, 2019 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 03.18 PM

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു, ഇരു ടീമിലും ശ്രദ്ധേയ മാറ്റങ്ങൾ

World Cup, India , Bangladesh

ബിര്‍മിംഗ്ഹാം : ലോകകപ്പിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. 2 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 12 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ രോഹിതും (8), രാഹുലുമാണ് (3) ക്രീസിൽ.

രണ്ട് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ വന്നിരുക്കുന്നത്. ഭുവനേശ്വർ കുമാറും, ദിനേശ് കാർത്തിക്കും ഇന്ന് മത്സരിക്കും.കുൽദീപ് ജാദവിന് പകരമായിട്ടാണ് ഭുവി ഇന്ന് ഇറങ്ങുന്നത്. മോശം ഫോമിലുള്ള കേദാർ ജാദവിന് പകരമായിട്ടാണ് ദിനേശ് കാർത്തിക്ക് ഇന്ന് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ ആദ്യ മത്സരമാണ് ഇന്ന് കാർത്തിക്ക് കളിക്കുന്നത്. ബംഗ്ളദേശ് ടീമിലും രണ്ട് മാറ്റങ്ങളായിട്ടാണ് ഇറങ്ങുന്നത്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനും കളിക്കും.

പ്ലേയിങ് ഇലവൻ ;

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

ബംഗ്ലാദേശ്: തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അ്ല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, മൊസദെക്ക് ഹൊസൈന്‍, സാബിര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍, മഷ്‌റഫി മൊര്‍ത്താസ, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

Ads by Google
Ads by Google
Loading...
TRENDING NOW