Monday, August 19, 2019 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 03.10 PM

സുവീരന്റെ ബ്യാരി മോഷണമെന്ന് കോടതി, പ്രദര്‍ശനത്തിന് വിലക്ക്;നോവലിസ്റ്റിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

 Byari film, K P Suveeran

മംഗളൂരു: സുവീരന്‍ സംവിധാനം ചെയ്തു ദേശീയ പുരസ്‌കാരം നേടിയ ചലചിത്രം ബ്യാരി സാറ അബൂബക്കറിന്റെ നോവലിന്റെ മോഷണമാണെന്ന് കോടതി വിധി. നോവലിസ്റ്റിന് ബ്യാരിയുടെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മംഗലൂരു അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍ കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ പ്രദര്‍ശനം കോടതി വിലക്കി.

ബ്യാരി ഭാഷയിലുള്ള ആദ്യ ചിത്രമായ ബ്യാരിക്ക് 2011ല്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ കമലം ലഭിച്ചിരുന്നു. കെ.പി സുവീരന്‍ സംവിധാനം ചെയത് ചിത്രം അല്‍താഫ് ഹുസൈന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹുസൈന്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

'ചന്ദ്രഗിരിയ തീരദള്ളി' എന്ന തന്റെ നോവല്‍ അനുവാധമില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കന്നട എഴുത്തുകാരിയായ സാറാ അബൂബക്കര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സുവീരനേയും അല്‍ത്താഫിനേയും എതിര്‍ക്ഷികളാക്കിയായിരുന്നു കേസ്.

നോവലിനെ ആസപദമാക്കി സിനിമ നിര്‍മ്മിച്ച നടപടിയില്‍ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നു പറഞ്ഞ ജഡ്ജി ബി മുരളീധര്‍ പൈ സാറയ്ക്ക് നിര്‍മ്മാതാക്കള്‍ രണ്ടുലക്ഷം രൂപ പലിശ സഹിതവും കോടതി ചെലവും നല്‍കണമെന്നും ഉത്തരവിട്ടു.

ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ ഏറെ വായ്ക്കപ്പെട്ടതാണെന്നും അത് അനുവാദമില്ലാതെ ചലചിത്രമാക്കിയ നടപടി അപലനീയമാണെന്നും സാറാ അബൂബക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നാടക പ്രവര്‍ത്തകനായ സുവീരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യാരി. ബ്യാരി വിഭാഗത്തിലെ പെണ്‍കുട്ടിയുടെ വിവാഹമോചനം പ്രമേയമാക്കിയാണ് സിനിമ. മല്ലിക കേന്ദ്ര കഥാപാത്രമായ സിനിമയില്‍ മാമുക്കോയും പ്രധാന റോളിലുണ്ടായിരുന്നു.

Ads by Google
Tuesday 02 Jul 2019 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW