Thursday, August 22, 2019 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 02.51 PM

ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിച്ചത് ജയിലില്‍ വച്ച്... നിര്‍ബന്ധിച്ച് മുടി വെട്ടിച്ചു; 60 ദിവസം നീണ്ട ജയില്‍ ജീവിതത്തെ കുറിച്ച് മനസ്സു തുറന്ന് ഷൈന്‍ ടോം ചാക്കോ

uploads/news/2019/07/318922/shine.jpg

അറുപത് ദിവസത്തോളം നീണ്ട ജയില്‍ ജീവിതത്തെ കുറിച്ച് മനസ്സു തുറന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ... കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയിലേയ്ക്ക് പോകേണ്ടി വന്നത്. ഇത് തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചുവെന്ന് ഷൈന്‍ വെളിപ്പെടുത്തി.

സഹതടവുകാരനായിരുന്ന തമിഴ്‌നാടുകാരന്‍ ഗണപതിയാണ് എനിക്ക് ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തിയത്. രജനീകാന്തിന്റെയും എംജിആറിന്റെയും ശിവാജി ഗണേശന്റെയുമൊക്കെ കഥകള്‍ പറഞ്ഞ് എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. ഇത്തരമൊരു കേസില്‍ പെട്ടാല്‍ ഇനി ഒരിക്കലും തിരിച്ചു വരവ് സാധ്യമാകില്ലെന്ന് പറഞ്ഞ് തളര്‍ത്തിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

പിന്നെ ഒരു സന്തോഷമുള്ളത്, ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വച്ചായിരുന്നു. പൗലോ കൊയ്‌ലോയുടെ 'ദി -ഫിഫ്ത് മൗണ്ടന്‍.' ഒരു മനുഷ്യനെ പുസ്തകങ്ങള്‍ എത്രത്തോളം സ്വാധീനിക്കുമെന്നതും ആ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞു.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന തന്നെ കുറിച്ചുള്ള നിറമുള്ള കഥകളെ കുറിച്ച് അറിഞ്ഞത് പുറത്ത് വന്നതിന് ശേഷമായിരുന്നു.

അറുപത് ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. 'വിശ്വാസം അതല്ലേ എല്ലാം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള പ്രത്യേക ഹെയര്‍ സ്‌റ്റെല്‍ ആയിരുന്നു അപ്പോള്‍ എനിക്ക്. 'മുടി വെട്ടരുതേ...' എന്ന് കേണപേക്ഷിച്ചിട്ടും അവരെന്റെ മുടി വെട്ടി.

ഞാന്‍ ജയിലിലായിരുന്ന സമയത്ത് രണ്ടാഴ്ചയോളം മമ്മി ആഹാരം പോലും കഴിച്ചില്ല. ഓരോ ബുധനാഴ്ചകളിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡിയെ കാത്തിരുന്നു. എന്നാല്‍, നീണ്ട 60 ദിവസം വേണ്ടി വന്നു ഒന്ന് പുറത്തിറങ്ങാന്‍.

എന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും മാറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്നു വീണതാകാമെന്നും ഷൈന്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW