Tuesday, August 20, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 03.11 PM

റിയല്‍മി എക്‌സ് സ്‌പൈഡര്‍മാന്‍ എഡിഷന്‍ പുറത്തിറക്കി

uploads/news/2019/07/318921/Tech020719a.jpg

റിയല്‍മി എക്‌സ് സ്‌പൈഡര്‍മാന്‍ എഡിഷന്‍ ചൈനയില്‍ പുറത്തിറക്കി. പുതിയ പതിപ്പ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമുമായി സഹകരിച്ചാണ് പുറത്തിറക്കിയത്. പേള്‍ വൈറ്റ് നിറത്തിലുള്ള ബാക്ക് പാനലാണ് റിയല്‍മി എക്‌സ് സ്‌പൈഡറിനുള്ളത്.

ജൂലായ് 9 മുതലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക. സ്‌പൈഡര്‍മാന്റെ മുഖം പതിച്ച ചുവന്ന ഫോണ്‍ കെയ്‌സും ഇതിനൊപ്പം ലഭിക്കും. കൂടാതെ പ്രത്യേകം തയ്യാറാക്കിയ സ്‌പൈഡര്‍മാന്‍ തീമുകള്‍ ഫോണില്‍ ലഭ്യമാവും.എട്ട് ജിബി റാം ശേഷിയും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ടാവും. 1799 യുവാന്‍ ആണ് ഫോണിന് വില ഇത് ഇന്ത്യയില്‍ ഏകദേശം 18,063 രൂപ വരും.

യുഎസ്ബി സി പോര്‍ട്ടും, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ മറ്റ് സവിശേഷകളാണ്. 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണ് റിയല്‍മി എക്സിന്റെ യഥാര്‍ത്ഥ പതിപ്പിനുള്ളത്.

റിയല്‍മി എക്‌സ് പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 48 മെഗാപിക്സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണിതിന്. സ്നാപ് ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വൂക്ക് ചാര്‍ജര്‍ സൗകര്യവുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW