Thursday, August 15, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 12.55 PM

നീണ്ട ഇടവേളയ്ക്ക് ശേഷം കാമറ കണ്ണുകള്‍ക്ക് പിടികൊടുത്ത് കാവ്യ; ഒപ്പം ദിലീപും (വീഡിയോ)

uploads/news/2019/07/318913/dileep.jpg

ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ പൊതിവേദികളില്‍ നിന്നും ഒരു നീണ്ട അകലം പാലിച്ച നടി കാവ്യാ മാധവന്‍ ഇപ്പോള്‍ പൂര്‍ണ്ണ സമയ വീട്ടമ്മയായി തുടരുകയാണ്. അതുകൊണ്ടു തന്നെ പൊതുവേദികളില്‍ പോലും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം കാവ്യാ മാധവന്‍ കാമറ കണ്ണുകള്‍ക്ക് പിടികൊടുത്തിരിക്കുകയാണ്. നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങിനെത്തിയപ്പോഴാണ് കാവ്യ കാമറയ്ക്ക് മുന്നില്‍ എത്തിയത്.

കൊച്ചി എളംകുളം പള്ളിയിലെ ചടങ്ങില്‍ ദിലീപിനൊപ്പമാണ് കാവ്യ എത്തിയത്. ചുരിദാറില്‍ അതി സുന്ദരിയായി എത്തിയ കാവ്യയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചടങ്ങിന് വളരെ നേരത്തെ തന്നെ പള്ളിയില്‍ എത്തിയ ഇരുവരും ചടങ്ങു മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവിടെ നിന്നും തിരിച്ചത്. പോകും മുന്‍പ് ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഒപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW