Tuesday, August 20, 2019 Last Updated 21 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.37 PM

ദിവസവും രണ്ടേകാല്‍ കോടി രൂപ കാണിക്കയായി മാത്രം ലഭിക്കുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

thirupathi balaji venkiteswara temple

ആന്ധ്രാപ്രദേശിലെ തിരുമല ശേഷാചല മലനിരയിലാണ് നാല്‍പ്പതിനായിരത്തോളം ഭക്തര്‍ ദിവസവും എത്തുന്ന തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമി(ബാലാജി)യെ കരുതുന്നത്. സ്വാമി പുഷ്‌കര്‍നിയുടെ ദക്ഷിണ തീരത്ത് ഭഗവാന്‍ വസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷ നാഗത്തിന്റെ ഏഴ് ഫണങ്ങളോടാണ് ഈ മലകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് വെങ്കടേശ്വരന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജന്‍ തിരുപ്പതിയിലെ ഏഴ് മലകളും കയറിയെന്നും ഭഗവാന്‍ ശ്രീനിവാസന്‍(വെങ്കിടേശ്വര ഭഗവാന്റെ മറ്റൊരു പേര്) അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയെന്നും ഒരു ഐതീഹ്യമുണ്ട്. ശേഷം 120 വര്‍ഷം ഭഗവാന്‍ വെങ്കിടേശ്വരന്റെ മാഹാത്മ്യം പ്രചരിപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ആണ് ഇവിടെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണ ശേഷം ഇവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. അതുകൊണ്ടു തന്നെ സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് തിരുപ്പതി ദേവസ്ഥാനം. രണ്ടേകാല്‍ കോടി രൂപ വരെ കാണിക്കയായി ഇവിടെ ലഭിച്ച ദിവസമുണ്ട്. ഭഗവാന് കാണിക്കയര്‍പ്പിക്കുന്നവര്‍ക്ക് ഇരട്ടിയായി തിരിച്ചു കിട്ടുമെന്നാണ് വിശ്വാസം. ഈ വിശ്വാസം കൊണ്ട് സ്വര്‍ണം, രത്നം, പണം എന്നിങ്ങനെ കാണിക്കയായി ഭക്തര്‍ അര്‍പ്പിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്. പുലര്‍ച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.

Ads by Google
Tuesday 02 Jul 2019 01.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW