Friday, August 23, 2019 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.22 PM

സ്വന്തം പിന്തിരിപ്പന്‍ ചിന്തകള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വിളമ്പാതെ മര്യാദയ്ക്ക് അവര്‍ പുറത്ത് പോയിരുന്നെങ്കില്‍ നന്നായിരുന്നു; സൈറയ്‌ക്കെതിരെ രവീണ

against saira vasim

ബോളിവുഡിന്റെ പ്രിയതാരം സൈറ വസീം അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ സൈറ തന്നെയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. അഞ്ച് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ വിരാമമിടുകയാണെന്നും സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നുമാണ് സൈറ വസീം പോസ്റ്റില്‍ പറഞ്ഞത്.

എന്നാല്‍ സൈറയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതില്‍ ബോളിവുഡ് നടിയും ടിവി താരവുമായ രവീണ ടണ്ഡന്റെ വിമര്‍ശനം ശ്രദ്ധേയമാകുകയാണ്. സൈറയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രവീണ രംഗത്തെത്തിയത്. രണ്ട് സിനിമയില്‍ മാത്രം പ്രത്യക്ഷപ്പെട്ട ചിലര്‍, എല്ലാ സൗഭാഗ്യങ്ങളും തന്ന സിനിമാ മേഖലയോട് നന്ദികേട് കാണിക്കുന്നത് കാര്യമാക്കുന്നില്ലെന്നും, സ്വന്തം പിന്തിരിപ്പന്‍ ചിന്തകള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വിളമ്പാതെ മര്യാദയ്ക്ക് അവര്‍ പുറത്ത് പോയിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നുമാണ് സൈറയെ കുറിച്ച് രവീണ പറഞ്ഞത്. പ്രിയങ്ക ചോപ്രയുമായി അഭിനയിച്ച 'മൈ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് സൈറയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW