Tuesday, August 20, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.13 PM

ഇരട്ടക്കുഞ്ഞുങ്ങളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊലപാതകശേഷം ജീവിക്കാന്‍ മോഹമില്ലെന്ന് പറഞ്ഞ് യുവതി

mother kills

ഇരട്ടക്കുട്ടികളെ മാതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ന്യൂയോര്‍ക്ക് സ്വദേശിയായ ടെനിയ കാംമ്പലിന എന്ന 24-കാരിയാണ് രണ്ട് വയസ്സുള്ള കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ജാസ്മിന്‍, ജെയ്ഡ എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. ടെനിയ സംഭവ ദിവസം അമ്മയെ ഫോണില്‍ വിളിച്ച് തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും കുട്ടികളോടൊപ്പം കാറിലാണ് ഇരിക്കുന്നതെന്നും പറഞ്ഞിരുന്നു. അമ്മ ഉടന്‍ തന്നെ 911-ല്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോള്‍ വാഹനം മോണ്ടക് പാര്‍ക്കിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ കാര്‍ സീറ്റില്‍ ഇരുവരും നിശ്ചലമായി കിടക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോം ഹെല്‍ത്തി എയ്ഡായി ജോലി ചെയ്യുന്ന ടെനിയയ്ക്ക് നാല് വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. സംഭവത്തില്‍ ഇവര്‍ക്കെതിരെ ഇരട്ടക്കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Ads by Google
Tuesday 02 Jul 2019 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW