Saturday, August 24, 2019 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 12.50 PM

ജലസംഭരണികള്‍ വറ്റിവരളുന്നു; സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്; വൈദ്യുതി നിയന്ത്രണം വേണ്ടിവരും

ജലസംഭരണികളിലെ ജലത്തിന്റെ അളവ് കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമെന്ന സൂചന വൈദ്യൂതിമന്ത്രി എം.എം മണിയും നല്‍കി.
uploads/news/2019/07/318899/reservoirs.jpg

തിരുവനന്തപുരം: വേനല്‍മഴയും കാലവര്‍ഷവും ശുഷ്‌കമായതോടെ സംസ്ഥാനം ഈ വര്‍ഷം കടുത്ത ജലക്ഷാമം നേരിടുമെന്ന് വ്യക്തമായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതിയിലും താഴെ മാത്രമാണ് ജലമുള്ളത്. ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഒന്നര ആഴ്ചത്തെ ആവശ്യത്തിനുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ശേഷിക്കുന്നുള്ളുവെന്നും മന്ത്രി അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മഴ ഇനിയും വിട്ടുനിന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ജലസംഭരണികളിലെ ജലത്തിന്റെ അളവ് കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമെന്ന സൂചന വൈദ്യൂതിമന്ത്രി എം.എം മണിയും നല്‍കി. കൂടുങ്കുളത്തുനിന്നുള്ള വൈദ്യുതി ലഭ്യമായിരുന്നെങ്കില്‍ വൈദ്യൂതി പ്രതിസന്ധി ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 02 Jul 2019 12.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW