Tuesday, August 20, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 11.25 AM

സഭാ വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്: മാര്‍ മനത്തോടത്തിന്റെ ദൗത്യം പൂര്‍ത്തിയായെന്ന് സി.ബി.സി.ഐ; എറണാകുളത്ത് വൈദികരുടെ പ്രതിഷേധയോഗം

ഈ അറിയിപ്പില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരികെ ഭരണുമതല ഏല്പിച്ചതായോ സഹായ മെത്രാന്മാരെ സസ്‌പെന്റു ചെയ്തതായോ പറയുന്നില്ല. വത്തിക്കാന്‍ വെബ്‌സൈറ്റിലും ഇതേ അറിയിപ്പാണ് നല്‍കിയിരിക്കുന്നത്
syro malabar churc

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പുതിയ വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്. ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ നിയമിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ ദൗത്യം പൂര്‍ത്തിയായെന്ന് വ്യക്തമാക്കി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) യുടെ വെബ്‌സൈറ്റില്‍ അറിയിപ്പ്. ജൂണ്‍ 27ന് അപ്പസ്‌തോലിക്ക് ന്യൂവിഷ്യേറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി അറിയിക്കുന്നുവെന്ന് സി.ബി.സി.ഐ ഫസ്റ്റ് വൈസ് പ്രസിഡന്റ് റവ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അറിയിക്കുന്നു. ജൂണ്‍ 28നാണ് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ അറിയിപ്പില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരികെ ഭരണചുമതല ഏല്പിച്ചതായോ സഹായ മെത്രാന്മാരെ സസ്‌പെന്റു ചെയ്തതായോ പറയുന്നില്ല. വത്തിക്കാന്‍ വെബ്‌സൈറ്റിലും ഇതേ അറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

syro malabar churc

അതിനിടെ, ഭൂമി ഇടപാടില്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല വത്തിക്കാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നടപടിയെന്നും തന്റെ റിപ്പോര്‍ട്ടിന്മേലുള്ള നിര്‍ദേശങ്ങള്‍ ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂവെന്നും മാര്‍ ജേക്കബ് മനത്തോടത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ട് സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഇന്നലെ രംഗത്തെത്തി. മാര്‍ മനത്തോടത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടപടിയെന്നും കര്‍ദിനാളിനെ ഭരണചുമതലയില്‍ നിന്ന് നീക്കിയിരുന്നില്ലെന്നും അദ്ദേഹം സ്വമേധയാ ബിഷപ് ഹൗസില്‍ നിന്ന് മാറി നിന്നതാണെന്നും പറയുന്നു.

'മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി വഴി മുന്‍കൂട്ടി അറിയാമായിരുന്ന മാര്‍ ആലഞ്ചേരി, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ക്രമീകരണത്തിനുശേഷം ജൂണ്‍ 26ന് വൈകിട്ട് എട്ടുമണിയോടെ മേജര്‍ ആര്‍ച്ചബിഷപ്‌സ് ഹൗസില്‍ എത്തുകയായിരുന്നുവെന്ന്' പത്രക്കുറിപ്പില്‍ പറയുന്നു. 27ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കേണ്ടിയിരുന്ന അധികാരമാറ്റം 26ന് രാത്രി നടത്തിയത് വൈദികര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും ജൂണ്‍ 27 തീയതി വച്ചുവന്ന ലെറ്റര്‍ ജൂണ്‍ 24ന് അപ്പസ്‌തോലിക് നൂണ്‍ഷ്യോ അറിയിക്കുന്ന കത്തും പുറത്തുവന്നിരുന്നു. ഇതെല്ലാം വൈദികര്‍ ചോദ്യം ചെയ്തയോടെ മീഡിയ കമ്മീഷന്‍' പുതിയ വിശദീകരണകുറിപ്പ് ഇറക്കുന്നത്.

അതേസമയം, കാരണം കാണിക്കാതെ സഹായ മെത്രാന്മാരെ പുറത്താക്കിയതില്‍ അതിരൂപതയിലെ വൈദികര്‍ കലൂര്‍ റിന്യുവല്‍ സെന്ററില്‍ പ്രതിഷേധ യോഗം ചേരുകയാണ്. വത്തിക്കാന്‍ അറിയാതെയാണ് സഹായ മെത്രാന്മാരായ മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെയും പുറത്താക്കിയതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണ് ഇതിനു പിന്നിലെന്നും വൈദികര്‍ പറയുന്നു. അതിരൂപതയിലെ 430 ഓളം വൈദികരില്‍ നാട്ടില്‍ സേവനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും യോഗത്തിലേക്ക് എത്തുന്നുണ്ട്. കര്‍ദിനാളിനെതിരെ വൈദികരുടെ പ്രതിഷേധം പ്രമേയമായി പാസാക്കാനും അത് മാര്‍പാപ്പയെ അറിയിക്കാനും നീക്കമുണ്ട്.

കഴിഞ്ഞ ദിവസം കര്‍ദിനാളിനോട് പരസ്യമായി നിസ്സഹകരണമാണ് വൈദികര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചത്തേക്കായി കര്‍ദിനാള്‍ നല്‍കിയ സര്‍ക്കുലര്‍ അതിരുപതയിലെ ഭൂരിപക്ഷം വൈദികരും പള്ളികളില്‍ കുര്‍ബാന മധ്യേ വായിച്ചില്ല. അതിരൂപതയിലെ 360 ഓളം വരുന്ന ഇടവക പള്ളികളും സബ് സ്‌റ്റേഷനുകളിലും വെറും 33 ഇടത്തുമാത്രമാണ് ഇടയലേഖനം വായിച്ചത്.

syro malabar churc
മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പ്‌

syro malabar churc
മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW