Tuesday, August 20, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 10.48 AM

കാമുകനൊപ്പം മകള്‍ ഇറങ്ങി പോയി വിവാഹം കഴിച്ചു, കാമുകനെ വീട്ടില്‍ കയറി കുത്തി യുവതിയുടെ അച്ഛന്‍

love marriage

അഞ്ചാലുംമൂട് : മകള്‍ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മകളുടെ കാമുകനും ഇപ്പോള്‍ ഭര്‍ത്താവുമായ യുവാവിനെ അച്ഛന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് പരാതി. അഞ്ചാലുംമൂട് വെട്ടുവിള കളീക്കല്‍ കിഴക്കതില്‍ പ്രണവ് ലാലിനാണ് (26) കുത്തേറ്റത്. കൈക്കും വാരിയെല്ലിനുമാണ് കുത്തേറ്റത്. പ്രണവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ തങ്കച്ചിക്കും(48) പരുക്ക് പറ്റി. സംഭവത്തില്‍ താന്നിക്കമുക്ക് സ്വദേശി സോമസുന്ദരത്തിനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സോമസുന്ദരത്തിന്റെ മകളും പ്രണവുമായി ഒരാഴ്ച മുന്‍പ് വീട്ടുകാരറിയാതെ വിവാഹിതരായി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രണവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്നു ഇവര്‍ വെട്ടുവിളയില്‍ പ്രണവിന്റെ വീട്ടില്‍ താമസം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രണവിന്റെ വീട്ടിലെത്തിയ സോമസുന്ദരം കത്തിക്കു കുത്തുകയായിരുന്നു.

തടസ്സം പിടിക്കാനെത്തിയ തങ്കച്ചിയുടെ 2 വിരലുകള്‍ക്കു വെട്ടേറ്റു. തുടര്‍ന്നു സോമസുന്ദരം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ടു. വാരിയെല്ലിനും കൈകള്‍ക്കു കുത്തേറ്റ പ്രണവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സോമസുന്ദരം ഒളിവിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW