Wednesday, August 21, 2019 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 09.36 AM

''മക്കള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞാല്‍ ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് എങ്ങനെ പ്രതികരിക്കും'', വില്യം രാജകുമാരന്റെ മറുപടിയില്‍ നിറ കൈയ്യടി

prince william

സ്വവര്‍ഗാനുരാഗികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വില്യം രാജകുമാരന്‍. മക്കള്‍ സ്വവര്‍ഗാനുരാഗികളായാല്‍ താനും കെയ്റ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് വില്യം പറഞ്ഞു. കിഴക്കന്‍ ലണ്ടനിലുള്ള എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സദസില്‍ നിന്നൊരാളാണ് വില്യമിനോട് ഈ ചോദ്യം ചോദിച്ചത്. ''മക്കള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞാല്‍ ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് എങ്ങനെ പ്രതികരിക്കും''? മറുപടി ഇങ്ങനെ, ''ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നത്. എനിക്ക് ഭയം തോന്നി. അതവര്‍ സ്വവര്‍ഗാനുരാഗികളാകുമോ എന്നത് ഓര്‍ത്തല്ല. ആ അവസ്ഥയില്‍ അവരുടെ ദീവിതം എത്ര കഠിനമായിരിക്കും എന്നാലോചിച്ചാണ്. അവര്‍ നേരിടേണ്ടി വരുന്ന മോശം വാക്കുകളും അവഗണനകളും ഒരു പിതാവെന്ന നിലയില്‍ എന്നെ വേദനിപ്പിക്കും. എന്നാല്‍ അതിനുമപ്പുറം അവരുടെ തീരുമാനമാണ് വലുത്. ഈ വിഷയത്തില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല രീതിയില്‍ ആശയവിനിമയം ഉണ്ടാകണം. തന്റെ നിലപാടിന് കെയ്റ്റിന്റെ പൂര്‍ണ പിന്തുണയുമുണ്ട്'.രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് വില്യം രാജകുമാരനുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW