Tuesday, August 20, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 08.57 AM

കശ്മീരില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ മുന്‍കൈയെടുക്കുന്ന വിഘടനവാദി നേതാക്കളുടെ കുടുംബങ്ങള്‍ പഠിക്കുന്നത് വിദേശത്ത്: കണക്കുകള്‍ എടുത്ത് പറഞ്ഞ് അമിത് ഷാ

Amit Shah

ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. 130 വിഘടനവാദി നേതാക്കളുടെ കുടുംബങ്ങള്‍ വിദേശത്താണ് ജോലിയും പഠനവും ഉള്ളതെന്നും കേന്ദ്രാഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസായത്.

'തന്റെ കൈയ്യില്‍ ഇവരുടെ എല്ലാവരുടേയും കൃത്യമായ വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല. എന്നാല്‍, ഞാന്‍ അംഗങ്ങളെ ഒരു കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വിഘടനവാദികളാണ് കശ്മീര്‍ താഴ്‌വരയിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടി കുട്ടികളുടെ കൈയ്യില്‍ കല്ലുകള്‍ എടുത്ത് നല്‍കുന്നത്'. അമിത് ഷാ പറഞ്ഞു.

'ഇക്കൂട്ടത്തില്‍ ഒരു പ്രധാന വിഘടനവാദി നേതാവിന്റെ മകന്‍ സൗദി അറേബ്യയില്‍ മാസം 30 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജോലി ചെയ്യുക'യാണെന്നും അമിത് ഷാ കണക്കുകള്‍ നിരത്തി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം വിഘടനവാദി നേതാക്കളുടെ 90 ശതമാനം കുടുംബാഗങ്ങളും പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലുമായാണ് കഴിയുന്നത്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഇവരുടെ പഠനത്തിനായി പ്രധാന പങ്കുവഹിക്കുന്നുണ്ട്.

യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ നിന്നും വരുന്ന ഫണ്ട് തടയുന്നതിന് ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ഷാ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ ഇത് അടിതട്ടില്‍ നിന്നും അന്വേഷിച്ചു വരികയാണ്. 31 കേസുകള്‍ അന്വേഷിച്ച് പൂര്‍ത്തിയാക്കി. 24 വിഘടനവാദി നേതാക്കള്‍ പ്രതിയായി ജയിലില്‍ കഴിയുകയാണ്.

താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാനും സ്‌കൂളുകളും മറ്റും അടച്ചുപൂട്ടാന്‍ മുന്നിട്ടിറങ്ങിയ ദുക്ത്രാന്‍ ഇ മിലാത് നേതാവ് ആസിയ അന്ധ്രാബിയുടെ മകന്‍ മലേഷ്യയിലാണുള്ളതെന്ന് ഷാ പേരെടുത്ത് പറഞ്ഞു. അവരിന്ന് തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ദേശീയ അന്വേഷണ ഏജന്‍സി നടതത്തിയ അന്വേഷണത്തില്‍ ഈ മകന്‍ പഠിക്കുന്നതിന്റെ ചിലവ് വഹിക്കുന്നത് ഭീകരസംഘടനയാണെന്ന് കണ്ടെത്തിയെന്നും ഷാ പറഞ്ഞു.

കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ മറുപടി നല്‍കും. രാഷ്ട്രീയ എതിരാളികളെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിന് കോണ്‍ഗ്രസ് നിരവധി തവണ ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലും വിശ്വാസത്തിലെടുക്കാതിരുന്ന ജവഹര്‍ ലാല്‍ നെഹ്രുവാണ് കശ്മീര്‍ പ്രശ്‌നങ്ങളുടെ ഉത്തരവാദിയെന്ന് അമിത് ഷാ അന്ന് ആരോപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW