Wednesday, August 21, 2019 Last Updated 36 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 08.54 AM

സ്വര്‍ണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കില്‍ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത്, പ്രതിശ്രുത വധുവിനെ എംടെക്കിന് ചേര്‍ക്കാന്‍ വരന്‍; കുറിപ്പ് വൈറല്‍

face book post

പലപ്പോഴും കേരളത്തിലെ പെണ്‍കുട്ടികളുടെ പഠനത്തെ ബാധിക്കുന്നത് അവരുടെ വിവാഹമാണ്. പല പെണ്‍കുട്ടികളും വിവാഹത്തോടെ പഠനം നിര്‍ത്തുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ ഉപരിപഠനത്തിന് അയച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് റെജീന നൂര്‍ജഹാന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

തനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്ത കേട്ട് ഏറെ സന്തോഷം തോന്നിയെന്ന് റെജീന പറയുന്നു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്ന് സകലരും അഭിപ്രായം പറയുന്ന നാട്ടില്‍ നിന്നുള്ള കുട്ടിയാണവള്‍. സന്തോഷം തരുന്ന കാര്യം വിവാഹശേഷം അവളെ എം ടെക്കിന് വിടാന്‍ ചെറുക്കന്റെ വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, വിവാഹം വല്യ പെരുന്നാള്‍ കഴിഞ്ഞിട്ടു മതി എന്ന് പറഞ്ഞപ്പോള്‍ സ്വര്‍ണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കില്‍ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്ന വരന്റേയും കുടുംബത്തിന്റേയും നിലപാടുമാണ് ആ സന്തോഷത്തിന് കാരണമെന്നും റെജീന കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു കല്യാണവര്‍ത്തമാനം കേട്ടിട്ട് ഇന്ന് ഏറെ സന്തോഷം തോന്നി ..എനിക്കറിയാവുന്നൊരു പെണ്‍കുട്ടിയാണ് . ഒരു നാട്ടിന്‍പുറത്തെ അതി സാധാരണമായ ചുറ്റുപാടില്‍ നിന്ന് വളരെ ബുദ്ധിമുട്ടി ബി ടെക്ക് കഴിഞ്ഞ കുട്ടിയാണ് . ഒരു back paper പോലുമില്ലാതെ . പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും ബന്ധു ജനങ്ങള്‍ എന്ന ദുഷ്ട ജനങ്ങളും സകല വഴിപോക്കരും അഭിപ്രായം പറയുന്ന നാട്ടില്‍ നിന്നുള്ള കുട്ടിയാണ് . ബിടെക് തീരുമ്പോഴേക്കും കല്യാണപ്രായം മൂത്തു പോയെന്നും ഇങ്ങനെ നടക്കുന്നതല്ലേ , അതൊക്കെ ആളെ സെറ്റാക്കി വെച്ചിട്ടുണ്ടാകുമെന്നും ഉറപ്പിച്ച നാടാണ് .
നാട്ടിന്‍പുറം നന്മകളാല്‍ അതി സമ്പന്നമാണല്ലോ . ??
ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു . അതല്ല സന്തോഷം ??. അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക് നു ചേര്‍ത്തുകയാണ് . വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവര്‍ തീരുമാനിച്ചിരിക്കുന്നു .
നാട്ടു നടപ്പനുസരിച്ചുള്ള സ്വര്‍ണ്ണത്തിനും മറ്റു ചിലവിനുമായി ഉള്ള ഒരുക്കത്തിന് വേണ്ടി വല്യ പെരുന്നാള്‍ കഴിഞ്ഞു മതിയെന്ന് കരുതിയ അവളുടെ ബാപ്പയോട് , പയ്യന് നാട്ടിലാണ് ജോലി ( വിദേശത്തല്ല ), കുട്ടിയ്ക്ക് എഴുതി തീര്‍ക്കാന്‍ പരീക്ഷകളില്ല . പിന്നെന്തിന് വിവാഹം മാറ്റി വെക്കണം . സ്വര്‍ണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കില്‍ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നറിയിച്ചു വരനും കുടുംബവും .. ഈയടുത്ത കാലത്തൊന്നും ഒരു പെണ്‍കുട്ടിയുടെ വിവാഹ വാര്‍ത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല ...

Ads by Google
Tuesday 02 Jul 2019 08.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW