Wednesday, August 21, 2019 Last Updated 47 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.13 AM

അഭിമന്യുവിനെ കൊലക്കത്തിക്കിരയായിട്ട്‌ ഇന്ന്‌ ഒരു വര്‍ഷം അഭിമന്യു ബാക്കിവച്ച സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കി വട്ടവട

uploads/news/2019/07/318823/8.jpg

തൊടുപുഴ: കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വട്ടവടയിലെ ഒറ്റമുറി വീട്ടില്‍നിന്ന്‌ അഭിമന്യു എന്ന വിദ്യാര്‍ഥി പച്ചക്കറി ലോറിയില്‍ എറണാകുളത്തേക്കുതിരിച്ചത്‌ അവന്റെ പതിവുസ്വപ്‌നങ്ങളെ കൂട്ടുപിടിച്ചായിരിക്കണം. പഠിച്ച്‌ ഉയരങ്ങളിലെത്തുക, കേറികിടക്കാന്‍ നല്ല വീട്‌, സഹോദരിയുടെ വിവാഹം, വട്ടവടയില്‍ വായനാശാല, നാട്ടുകാരായ ചെറുപ്പക്കാര്‍ക്ക്‌ സര്‍ക്കാര്‍ ജോലി വാങ്ങാന്‍ പി.എസ്‌.സി പരിശീലന കേന്ദ്രം അങ്ങനെ സ്വപ്‌നങ്ങള്‍ നിരവധി.
പക്ഷേ എറണാകുളത്തെ മഹാരാജാസ്‌ കോളജ്‌ കാമ്പസിലെത്തിയ ആ രാത്രി വര്‍ഗീയവാദികളുടെ കഠാര നെഞ്ചിലിറങ്ങി അഭിമന്യുവിന്റെ ജീവന്‍ അവസാനിപ്പിച്ചു.
പക്ഷേ ആ സ്വപ്‌നങ്ങള്‍ അവസാനിച്ചില്ല. അവ ഓരോന്നായി സാക്ഷാത്‌കരിക്കപ്പെടുകയാണ്‌. വീണ്ടുമൊരു ജൂലൈ രണ്ടെത്തുമ്പോള്‍ അഭിമന്യു കണ്ട സ്വപ്‌നങ്ങളെല്ലാം അവന്‍ ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ അഭിമന്യുവിന്റെ കുടുംബത്തിന്‌ വട്ടവടയില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കിയിരുന്നു.
ജില്ലയിലെ തന്നെ മികച്ചയൊരു ലൈബ്രറിയാണ്‌ അഭിമന്യു മഹാരാജാസ്‌ എന്ന പേരില്‍ വട്ടവടയില്‍ പൂര്‍ത്തിയായത്‌. സഹോദരിയുടെ വിവാഹവും നല്ലരീതിയില്‍ നടത്താനായി. അഭിമന്യു കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എറണാകുളം കലൂര്‍-കതൃക്കടവ്‌ റോഡില്‍ അഭിമന്യു സ്‌മാരകമായി ഉയരുന്ന വിദ്യാര്‍ഥിസേവന കേന്ദ്രത്തിന്‌ ഇന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ശിലയിടും.
വിദ്യാര്‍ഥികള്‍ക്ക്‌ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്‌ കേന്ദ്രം.

സോജന്‍ സ്വരാജ്‌

Ads by Google
Tuesday 02 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW