Saturday, August 24, 2019 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.13 AM

സ്വാശ്രയ മെഡിക്കല്‍: തല്‍ക്കാലം കേസിനില്ല, ഫീസ്‌ നിര്‍ണയത്തിന്‌ കാക്കുമെന്ന്‌ മാനേജ്‌മെന്റുകള്‍

uploads/news/2019/07/318822/7.jpg

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ സംബന്ധിച്ച്‌ തല്‍ക്കാലം കോടതിയെ സമീപിക്കേണ്ടെന്നും പ്രവേശന നടപടികളുമായി മൂന്നോട്ടുപോകാനും മാനേജ്‌മെന്റുകളുടെ തീരുമാനം. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും പുതുതായി പുനഃസംഘടിപ്പിച്ച സമിതി ഫീസ്‌ നിശ്‌ചയിക്കുന്നതുവരെ കാത്തിരിക്കാന്‍ തയാറാണെന്നു കേരളാ പ്രൈവറ്റ്‌ മെഡിക്കല്‍ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
ഫീസ്‌ നിര്‍ണയത്തില്‍ താന്‍ നിസഹായയാണെന്നും ഫീസ്‌ നിര്‍ണയ സമിതി തീരുമാനമെടുക്കുന്നതുവരെ സാവകാശം നല്‍കണമെന്നും ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഫീസ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതിക്കു കൈമാറാനും നിര്‍ദേശിച്ചു. 12 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയുള്ള ഫീസ്‌ ഘടനയാണു നിര്‍ദേശിച്ചതെന്ന്‌ അസോസിയേഷന്‍ ഭാരവാഹി നവാസ്‌ ചര്‍ച്ചയ്‌ക്കുശേഷം മാധ്യമങ്ങളോടു പറഞ്ഞു. സ്‌ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഫീസല്ല നിശ്‌ചയിക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കുന്നത്‌ ആലോചിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.
സ്വാശ്രയ കോളജുകളില്‍ എം.ബി.ബി.എസിന്‌ 5.32 മുതല്‍ 6.53 ലക്ഷം രൂപ വരെയാണു കഴിഞ്ഞ വര്‍ഷം വാര്‍ഷിക ഫീസ്‌ നിശ്‌ചയിച്ചത്‌. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതു ഹൈക്കോടതി റദ്ദാക്കിയെങ്കിലും പുതിയ വര്‍ഷത്തെ പ്രവേശനത്തിനു ഫീസ്‌ നിശ്‌ചയിക്കാനുള്ള നടപടികള്‍ വൈകി. ഫീസ്‌ നിര്‍ണയസമിതി പുനഃസംഘടിപ്പിച്ചിട്ട്‌ രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഈ സമിതി നിശ്‌ചയിക്കുന്ന ഫീസ്‌ അടയ്‌ക്കാന്‍ തയാറാണെന്നു വിദ്യാര്‍ഥികളോട്‌ എഴുതിവാങ്ങിയതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ പ്രവേശനം നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശം മാനേജ്‌മെന്റുകള്‍ക്കു സ്വീകാര്യമായില്ല.

Ads by Google
Tuesday 02 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW