Thursday, August 22, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.13 AM

കെ.എസ്‌.ആര്‍.ടി.സി: എമ്പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്‌ഥാനത്തില്‍ തിരിച്ചെടുക്കും

uploads/news/2019/07/318820/5.jpg

തിരുവനന്തപുരം: സുപ്രീം േകാടതി വിധിയെത്തുടര്‍ന്ന്‌ പിരിച്ചുവിട്ട എമ്പാനല്‍ ഡ്രൈവര്‍മാരെ ദിവസവേതന അടിസ്‌ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ തിരിച്ചെടുക്കും. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ എമ്പാനല്‍ ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ കെ.എസ്‌.ആര്‍.ടി.സി. കഴിഞ്ഞദിവസം മുതല്‍ വന്‍പ്രതിസന്ധിയിലായിരുന്നു.
വ്യാപകമായി സര്‍വീസുകള്‍ റദ്ദു ചെയ്യേണ്ടിവന്നതിനെത്തുടര്‍ന്നാണ്‌ ദിവസവേതന അടിസ്‌ഥാനത്തില്‍ താല്‍കാലികജീവനക്കാരെ തിരിച്ചെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതരും ഗതാഗതസെക്രട്ടറിയും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്‌.
2107 എമ്പാനല്‍ ്രെഡെവര്‍മാരെയാണ്‌ കെ.എസ്‌.ആര്‍.ടി.സി പിരിച്ചുവിട്ടത്‌. ഡ്രൈവര്‍മാരുടെ കുറവിനെത്തുടര്‍ന്ന്‌ ഞായറാഴ്‌ച 596 ഷെഡ്യൂളുകളും ഇന്നലെ 439 ഷെഡ്യൂളുകളുമാണ്‌ മുടങ്ങിയത്‌. എ.സി, ജന്റം ദീര്‍ഘദൂര സര്‍വീസുകളില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിക്കാത്തതിനാല്‍ ഇത്തരം സര്‍വീസുകളെ സാരമായി ബാധിച്ചില്ല. ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ പ്രവര്‍ത്തിദിവസമായ ഇന്നലെ വ്യാപകമായി റദ്ദു ചെയ്‌തു. ഞായറാഴ്‌ച ആരംഭിച്ച പ്രതിസന്ധി ഇന്നലെ രൂക്ഷമായതോടെ ടേണ്‍ അനുസരിച്ച്‌ അവധിയുള്ളവരോട്‌ തിരിച്ചു ജോലിക്ക്‌ എത്തണമെന്നും സര്‍വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്‌മെന്റ്‌ സോണല്‍ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. അവധിയില്‍നിന്ന്‌ തിരിച്ചെത്തിയ ജീവനക്കാരെ ഡബിള്‍ ഡ്യൂട്ടി നല്‍കി വിന്യസിച്ചാണ്‌ പ്രതിസന്ധി താല്‍ക്കാലികമായി കുറച്ചത്‌.
എമ്പാനലുകാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ടുദിവസത്തിനകം തുടങ്ങും. തിരിച്ചെടുക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ ഡ്യൂട്ടി പാസോ മറ്റ്‌ ആനുകൂല്യങ്ങളോ ഉണ്ടാകില്ലെന്നും ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്‌. ഓരോ ഡിപ്പോകള്‍ക്കും ആവശ്യമുളളത്രയുംപേരെ തിരിച്ചെടുക്കാമെന്നാണ്‌ ധാരണ. പി.എസ്‌.സി. റാങ്ക്‌ പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന്‌ കോടതി നിര്‍ദേശം നല്‍കിയത്‌.

Ads by Google
Tuesday 02 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW