Thursday, August 22, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.13 AM

മരിച്ചാലും മഴ വരില്ല; പുഴയോരത്ത്‌ ബലിയിടാനും കുപ്പിവെള്ളം!

uploads/news/2019/07/318818/3.jpg

ആലത്തൂര്‍ (പാലക്കാട്‌): ഇടവമാസം കഴിഞ്ഞിട്ടും പുഴയില്‍ പാദം നനയാന്‍പോലും വെള്ളമില്ലാതായതോടെ, അന്ത്യകര്‍മങ്ങള്‍ക്കും ആശ്രയം വിലയ്‌ക്കുവാങ്ങിയ കുപ്പിവെള്ളം! ഗായത്രിപ്പുഴ വറ്റിവരണ്ടുകിടക്കുന്ന, കാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേനടയിലെ പൊതുശ്‌മശാനത്തിലാണു പരേതര്‍ക്കുപോലും തുള്ളിവെള്ളം കിട്ടാത്ത ദുരവസ്‌ഥ. സംസ്‌ഥാനത്തു കാലവര്‍ഷം ഒളിച്ചുകളിക്കുമ്പോള്‍, കാവശ്ശേരി പഞ്ചായത്തുള്‍പ്പെടുന്ന ആലത്തൂര്‍ താലൂക്ക്‌ കൊടുംവരള്‍ച്ചയിലാണ്‌. കുടിവെള്ളം മുട്ടിയതോടെ ആലത്തൂര്‍ വെസ്‌റ്റ്‌ കാട്ടുശ്ശേരി കെ.കെ.എം.എല്‍.പി. സ്‌കൂളിന്‌ ഒരുദിവസം അവധി കൊടുത്തതും താലൂക്കാശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചതും അടുത്തിടെയാണ്‌. കാവശ്ശേരി വടക്കേനട പൊതുശ്‌മശാനത്തിലെ ഈ ദുരവസ്‌ഥ നാടിന്റെ നേര്‍ചിത്രം മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്‌. കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും രക്ഷയില്ലെന്നു കാവശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ഭാമ ചൂണ്ടിക്കാട്ടി.

Ads by Google
Tuesday 02 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW