Wednesday, August 21, 2019 Last Updated 23 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.09 AM

അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂണ്‍

uploads/news/2019/07/318781/1.jpg

മുംബൈ: കാലവര്‍ഷം വൈകിയതോടെ ഇന്ത്യ പിന്നിട്ടത്‌ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂണ്‍. കര്‍ഷകര്‍ക്ക്‌ ആശങ്ക.
അടുത്ത രണ്ടു മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ കനത്ത മഴ കിട്ടിയില്ലെങ്കില്‍ കാര്‍ഷിക, സാമ്പത്തിക രംഗങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ക്ക്‌ ഉഴവുയന്ത്രം മുതല്‍ മറ്റ്‌ ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍വരെ വിതരണം ചെയ്യുന്ന കമ്പനികളും ഇതോടെ പ്രതിസന്ധിയിലാകും.
കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച സൃഷ്‌ടിച്ച ആഘാതത്തില്‍നിന്നു പല സംസ്‌ഥാനങ്ങളും ഇനിയും കരകയറിയിട്ടില്ല. കടുത്ത വരള്‍ച്ച കഴിഞ്ഞവര്‍ഷം ഏറെ വിളനാശം സൃഷ്‌ടിച്ചു. കന്നുകാലികള്‍ ചത്തൊടുങ്ങി. ജലസംഭരണികള്‍ ഉണങ്ങിവരണ്ടു. നഗരങ്ങളിലേക്കും വ്യവസായ മേഖലകളിലേക്കുമുള്ള ജലവിതരണമടക്കം തടസപ്പെടുകയും ചെയ്‌തു.
ഈ മാസവും ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാണു പ്രതീക്ഷിക്കുന്നത്‌. എന്നാല്‍, കഴിഞ്ഞ മാസം 33 ശതമാനം കുറവാണു നേരിട്ടത്‌. ഈ മാസം അത്ര വരില്ലെന്നാണു വിലയിരുത്തലുകള്‍.

Ads by Google
Tuesday 02 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW