Monday, August 19, 2019 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

ബിനോയ്‌ കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ്‌ കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ മുംബൈ ദിന്‍ഡോഷി സെഷന്‍സ്‌ കോടതി ഇന്നത്തേക്കു മാറ്റി. ബിനോയിയെ അറസ്‌റ്റ്‌ ചെയ്യുന്നതിനുള്ള വിലക്ക്‌ തുടരുമെന്നും കോടതി അറിയിച്ചു.
കേസ്‌ ഇന്നലെ പരിഗണിച്ചപ്പോള്‍ ഇരയുടെ അഭിഭാഷകന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുകയായിരുന്നു. ബിനോയിയുടെ മറുപടികൂടി പരിഗണിച്ചശേഷം വിധി പ്രസ്‌താവിക്കാമെന്നു കോടതി അറിയിച്ചു. കേസില്‍ വിധിയുണ്ടാകുന്നതുവരെയാണ്‌ അറസ്‌റ്റിനു വിലക്ക്‌.
ദുബായ്‌ ഡാന്‍സ്‌ ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണു ബിനോയിക്കെതിരേ കേസെടുത്ത്‌. വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW