Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പത്തിക സംവരണം ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി:
കേന്ദ്ര സര്‍വകലാശാലകളില്‍ പിന്നോക്ക, പട്ടിക വിഭാഗ സംവരണത്തിന്‌ മൊത്തം തസ്‌തിക കണക്കാക്കി നിയമനം നല്‍കുന്ന 200 പോയിന്റ്‌ റോസ്‌റ്റര്‍ രീതി തുടരുന്നതിനും സാമ്പത്തികസംവരണം എര്‍പ്പെടുത്തുന്നതിനുമുള്ള ബില്ല്‌ ലോക്‌സഭ പാസാക്കി. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്കാണ്‌ പത്തു ശതമാനം സാമ്പത്തിക സംവരണം.
കേന്ദ്ര വിദ്യാഭ്യാസ സ്‌ഥാപന (അധ്യാപക കേഡര്‍ സംവരണ) ബില്ല്‌ 2019 ആണ്‌ ഇന്നലെ പാസാക്കിയത്‌.
കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിലെ സംവരണത്തിന്‌ പഠന വകുപ്പുകള്‍ യൂണിറ്റായി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി മറികടകടക്കുന്നതാണ്‌ പുതിയ ബില്‍. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തുകൊണ്ടുവന്നിരുന്നു. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി നിലവില്‍ ഏഴായിരത്തോളം അധ്യാപക തസ്‌തികകളാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌.
ബില്‍ സുക്ഷ്‌മ പരിശോധനയ്‌ക്ക്‌ സറ്റാന്‍ഡിങ്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയാറായില്ല. പിന്നാക്ക, പട്ടിക വിഭാഗ സംവരണം പുന:സ്‌ഥാപിക്കുന്ന ബില്ലില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം എങ്ങനെയാണ്‌ യോജിക്കുകയെന്നും കോണ്‍ഗ്രസ്‌ ലോക്‌സഭ കക്ഷി നേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരി ചോദിച്ചു.
കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക സംവരണം, പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങി സമീപകാലത്തുണ്ടായ പല സുപ്രീം കോടതി വിധികളും പൊതുതാല്‍പര്യത്തിന്‌ എതിരാണെന്ന്‌ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍.കെ പ്രമേചന്ദ്രന്‍ എം. പി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത സ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയതാല്‍പര്യം അനുസരിച്ചാണ്‌ നിയമനം നടത്തുന്നെതെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ്‌ ബഷീര്‍ എംപി ആരോപിച്ചു.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW