Thursday, August 22, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

സര്‍ക്കാരിനെ പിന്തുണച്ച്‌ എസ്‌.പിയും ബി.ജെ.ഡിയും ജമ്മു കശ്‌മീരിലെ രാഷ്‌ട്രപതി ഭരണം നീട്ടി

ന്യഡല്‍ഹി: ജമ്മു- കശ്‌മീരിലെ രാഷ്‌ട്രപതി ഭരണം ആറു മാസത്തേക്കു നീട്ടി. ആഭ്യന്തരമന്ത്രി അമിത്‌ഷാ അവതരിപ്പിച്ച ബില്ലിനെ രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.ഡിയും പിന്തുണച്ചു. ഇരുപാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നത്‌ പ്രതിപക്ഷത്തിനു തിരിച്ചടിയായി.
2018 ജൂണിലാണു ജമ്മു- കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇവിടെ വോട്ടെടുപ്പ്‌ നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. തെരഞ്ഞെടുപ്പിന്‌ അനുകൂലമായ സാഹചര്യം ജമ്മു- കശ്‌മീരിലുണ്ടെന്നു കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്‌തമാക്കിയിരുന്നു.
കശ്‌മീരില്‍ സംസ്‌കാരവും ജനാധിപത്യവും അടിസ്‌ഥാന സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിക്കുമെന്ന്‌ അമിത്‌ഷാ പറഞ്ഞു. സംസ്‌ഥാനത്തുനിന്നു പുറത്താക്കപ്പെട്ട കശ്‌മീരി പണ്ഡിറ്റുകളും സൂഫികളും മടങ്ങാന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങണം. വിദ്യാഭ്യാസം, വൈദ്യുതി, വികസനം എന്നിവ യാഥാര്‍ഥ്യമാക്കണം. ഇതിനുള്ള പ്രവര്‍ത്തനം തുടരുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW