Tuesday, August 20, 2019 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

ദാമ്പത്യത്തിലെ ബലാത്സംഗം: സുപ്രീം കോടതി ഇടപെട്ടില്ല

ന്യൂഡല്‍ഹി: ദാമ്പത്യത്തിലെ ബലാത്സംഗത്തിന്റെ പേരില്‍ കേസെടുക്കുന്നതിനു ചട്ടങ്ങളുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഭര്‍ത്താവില്‍നിന്നുള്ള ബലാത്സംഗം വിവാഹമോചനത്തിനു കാരണമായി പരിഗണിച്ച്‌ നിയമനിര്‍മാണം നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകയായ അനുജ കപൂര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരിക്കു ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സമാനമായ ഹര്‍ജികള്‍ അവിടെ പരിഗണനയിലുണ്ടാകാമെന്നും ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്‌ പറഞ്ഞു.
ദാമ്പത്യത്തിലെ ബലാത്സംഗം തടയുന്നതിനു നിയമങ്ങളില്ലെന്നു ഭാര്യയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ അനുജ കപൂര്‍ ചൂണ്ടിക്കാട്ടി. ദാമ്പത്യബന്ധത്തില്‍ ഭാര്യയുടെ അന്തസ്‌ സംരക്ഷിക്കപ്പെടണം. ഇതു സ്‌ത്രീകളുടെ മൗലികവും നിയമപരവുമായ അവകാശമാണെന്നും ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു.
ദാമ്പത്യത്തിലെ ബലാത്സംഗം സംബന്ധിച്ച മറ്റൊരു ഹര്‍ജി ഇന്നലെ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിനു മുന്നിലെത്തിയിരുന്നു. ബലാത്സംഗക്കുറ്റം ആരോപിച്ചു വിവാഹമോചിതയായ സ്‌ത്രീ മുന്‍ ഭര്‍ത്താവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയായിരുന്നു അത്‌. ഏഴു വര്‍ഷത്തെ പ്രണയമായിരുന്നു ഇവരുടെ വിവാഹത്തിലെത്തിയത്‌.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW