Monday, August 26, 2019 Last Updated 21 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

സംവരണപ്പട്ടിക പുതുക്കല്‍: ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ സംവരണപ്പട്ടിക പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. 1993ലെ കേരളാ സംസ്‌ഥാന പിന്നാക്കവിഭാഗ നിയമത്തിലെ 11-ാം വകുപ്പ്‌ പ്രകാരം പട്ടിക പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നതാണു ഹര്‍ജി. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്‌ഥാനത്തിലുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലാണു നല്‍കേണ്ടത്‌. എന്നാല്‍, ഇത്‌ കേരളത്തിലെ മാത്രം വിഷയമായതിനാല്‍ കേരളാ ഹൈക്കോടതിയെ സമീപിക്കാമെന്നു ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌െദ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.
സംവരണപ്പട്ടികയിലെ പാകപ്പിഴമൂലം മുസ്ലിംകള്‍ക്ക്‌ അര്‍ഹമായ സംവരണം നഷ്‌ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യന്‍സ്‌ പ്ലാനിങ്‌ ആന്‍ഡ്‌ വിജിലന്‍സ്‌ കമ്മിഷന്‍ ട്രസ്‌റ്റാണു സുപ്രീം കോടതിയെ സമീപിച്ചത്‌.
മണ്ഡല്‍ കേസിലെ സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണപ്പട്ടിക പുനഃപരിശോധിക്കണം. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്‌. എന്നാല്‍ 1992ലെ സുപ്രിംകോടതി വിധി സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW