Thursday, August 22, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

കല്‍ക്കരിപാടം അഴിമതി നവീന്‍ ജിന്‍ഡാലിനെതിരേ കുറ്റപത്രം ചുമത്താന്‍ സി.ബി.ഐ. കോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കല്‍ക്കരി പാടത്തിന്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്‌ നവീന്‍ ജിന്‍ഡാലിനും മറ്റു നാലുപേര്‍ക്കുമെതിരേ കുറ്റപത്രം ചുമത്താന്‍ സ്‌പെഷല്‍ സി.ബി.ഐ. കോടതി ഉത്തരവിട്ടു.
കല്‍ക്കരി മന്ത്രാലയത്തെ കബളിപ്പിച്ചതിനു നവീന്‍ ജിന്‍ഡാല്‍, അദ്ദേഹത്തിന്റെ ജിന്‍ഡാല്‍ സ്‌റ്റീല്‍ പ്രൈവറ്റ്‌ ലിമിറ്റ്‌, ഡി.എന്‍. അബ്‌റോള്‍(എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍), വിക്രാന്ത്‌ ഗുജ്‌റാള്‍(വൈസ്‌ ചെയര്‍മാന്‍, സി.ഇ.ഒ.), ആനന്ദ്‌ ഗോയല്‍(ജോയിന്റ്‌ എം.ഡി.), സുശീല്‍ മാരൂ(ഡയറക്‌ടര്‍ ഫിനാന്‍സ്‌) എന്നിവര്‍ക്കെതിരേ വഞ്ചനയ്‌ക്കും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കും കുറ്റങ്ങള്‍ ചുമത്താനാണ്‌ സ്‌പെഷല്‍ ജഡ്‌ജ്‌ ഭാരത്‌ പരാശറിന്റെ ഉത്തരവ്‌.
കുറ്റപത്രത്തില്‍ ഒപ്പിടാന്‍ പ്രതികള്‍ ജൂലൈ 25നു ഹാജരാകുമ്പോള്‍ കുറ്റം ഔദ്യോഗികമായി ചുമത്തും.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW