Tuesday, August 20, 2019 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.05 AM

ജനാധിപത്യ സംരക്ഷണത്തിനായി ഹോങ്കോങ്ങില്‍ കൂറ്റന്‍ റാലി

ഹോങ്കോങ്‌: ബ്രിട്ടന്‍ ഹോങ്കോങ്‌ ചൈനയ്‌ക്കു കൈമാറിയതിന്റെ 22-ാം വാര്‍ഷികദിനത്തില്‍ ജനാധിപത്യസംരക്ഷണത്തിനായി ഹോങ്കോങ്ങില്‍ കൂറ്റന്‍ റാലി.
പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടലിനു തുനിഞ്ഞതോടെ നഗരത്തില്‍ സംഘര്‍ഷാവസ്‌ഥയുണ്ടായി.
റാലിയുടെ പശ്‌ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ ശക്‌തമാക്കിയിരുന്നു. റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ സര്‍ക്കാര്‍ ആസ്‌ഥാനമന്ദിരത്തിനുനേരേ കല്ലെറിഞ്ഞതാണു സംഘര്‍ഷത്തിനു വഴിവച്ചത്‌.
കുറ്റവാളികളെ ചൈനയ്‌ക്കു കൈമാറാനുള്ള ബില്‍ നടപ്പാക്കുന്നതിനെതിരേ ഹോങ്കോങ്ങില്‍ വലിയ പ്രക്ഷോഭമാണു നടന്നത്‌.
തുടര്‍ന്നു ബില്‍ മരവിപ്പിക്കാന്‍ ഹോങ്കോങ്ങിലെ ചൈനീസ്‌ അനുകൂല ഭരണകൂടം തീരുമാനിച്ചെങ്കിലും പ്രക്ഷോഭം അവസാനിച്ചിട്ടില്ല. ഒന്നര നൂറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച്‌ ഹോങ്കോങ്‌ ചൈനയ്‌ക്കു കൈമാറാനുള്ള ഉടമ്പടിയില്‍ ബ്രിട്ടന്‍ ഒപ്പുവച്ചത്‌ 1997 ജൂലൈ ഒന്നിനാണ്‌.

Ads by Google
Tuesday 02 Jul 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW