Tuesday, August 20, 2019 Last Updated 15 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.05 AM

കിം-ട്രംപ്‌ കൂടിക്കാഴ്‌ച ചരിത്രപരമെന്ന്‌ ഉത്തര കൊറിയ

uploads/news/2019/07/318762/2.jpg

പ്യോങ്‌യാങ്‌ (ഉത്തര കൊറിയ): കൊറിയകള്‍ക്കിടയിലെ സൈനികമുക്‌ത മേഖലയില്‍ കിം ജോങ്‌ ഉന്നും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച ചരിത്രപരമെന്ന്‌ ഉത്തര കൊറിയ.
കൊറിയന്‍ ഉപദ്വീപിന്റെ ആണവ നിരായുധീകരണത്തിലേക്കുള്ള ക്രിയാത്മകമായ ചര്‍ച്ചയ്‌ക്കും മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിനുമായി ആശയവിനിമയം തുടരാന്‍ കൂടിക്കാഴ്‌ചയില്‍ ധാരണയായതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്‌ ഏജന്‍സിയെ ഉദ്ധരിച്ച്‌ യോന്‍ഹാപ്‌ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
വിസ്‌മയകരമായ നിരവധി സംഭവങ്ങളാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്നും വലിയ നേട്ടങ്ങളുണ്ടായെന്നും കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. ഉത്തര കൊറിയയുമായുള്ള ചര്‍ച്ച മൂന്നാഴ്‌ചയ്‌ക്കകം ആരംഭിക്കുമെന്നു യു.എസ്‌. വിദേശകാര്യ സെക്രട്ടറി മൈക്കിള്‍ പോംപിയോ അറിയിച്ചു.

Ads by Google
Tuesday 02 Jul 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW