Monday, July 01, 2019 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 05.51 PM

'കുടുംബം നോക്കാന്‍ പറ്റുന്നില്ല': ഗുരുഗ്രാമില്‍ ഡോക്ടറേറ്റ് ബിരുദധാരി ഭാര്യയെയും മക്കളെയും കൊന്നശേഷം ആത്മഹത്യ ചെയ്തു

പിഎച്ച്ഡി നേടിയിട്ടുള്ള പ്രകാശ് ഹൈദരാബാദിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു.
suicide

ഗുരുഗ്രാം: കുടുംബം നടത്തന്‍ ശേഷിയില്ലാത്തതിനാല്‍ ഗുരുഗ്രാമില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ കുടുംബനാഥന്‍ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സെക്ടര്‍ 49ലെ ഫ്‌ളാറ്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെ കുടുംബത്തെ പുറത്തുകാണാതെ വന്നതോടെ അടുത്ത ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

പ്രകാശ് സിംഗ് (55), ആണ് ഭാര്യ സോനു സിംഗ് (50), മക്കളായ അദിതി (22), ആദിത്യ (13) എന്നിവരെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ഇവരെ മൂര്‍ച്ചയേറിയ കത്തികൊണ്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് തൂങ്ങിമരിച്ചു.

പിഎച്ച്ഡി നേടിയിട്ടുള്ള പ്രകാശ് ഹൈദരാബാദിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഗുരുഗ്രാമിലാണ് താമസം. ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയാണ്.

ഭാര്യ സോനു ഗുരുഗ്രാമില്‍ സ്വന്തമായി സ്‌കൂള്‍ നടത്തുകയാണ്. പ്രകാശിന്റെ പക്കല്‍ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിലാണ് കുടുംബം നടത്താന്‍ ശേഷിയില്ലാത്തതിനാല്‍ ഈ കൃത്യം നടത്തിയതെന്ന് പറയുന്നത്. കത്ത് ഡോക്ടര്‍തന്നെ എഴുതിയതാണോ എന്ന് കയ്യക്ഷരം പരിശോധിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW