Wednesday, August 14, 2019 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 04.59 PM

ദിലീപ് രാജിവെച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്രകാരമെന്ന് 'അമ്മ' വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ട്

uploads/news/2019/07/318728/amma.jpg

കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ പ്രിയായ നടന്‍ ദിലീപ് സംഘടനയില്‍ നിന്ന് രാജിവെച്ചതെന്ന് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ഇടയായ സാഹചര്യവും എടുത്തു പറയുന്നുണ്ട്.

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടി ഊര്‍മ്മിള ഉണ്ണിയാണ് വിജയം ഉന്നയിച്ചതെന്നും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഒന്നിച്ച് കയ്യടിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് സ്വമേധയാ രാജിവെച്ചതാണെന്ന നടന്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന തള്ളുന്നതാണ് റിപ്പോര്‍ട്ട്.

എന്നാല്‍, യോഗത്തില്‍ ഊര്‍മ്മിള ഉണ്ണി പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി. എ.എം.എം.എയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏതൊക്കെ വിഷയത്തിലാണ് ചര്‍ച്ച നടത്തിയെന്നതില്‍ വിശദാംശങ്ങളൊന്നുമില്ല.

അതേസമയം എ.എം.എം.എയില്‍ നിന്ന് രാജി വെച്ച നടിമാരെ അപേക്ഷഫീസ് പോലും വാങ്ങാതെ തിരിച്ച് എടുക്കണമെന്ന് നടന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എ.എം.എം.എയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ആവശ്യം ഉയര്‍ന്നത്.

Ads by Google
Monday 01 Jul 2019 04.59 PM
Ads by Google
Loading...
LATEST NEWS
TRENDING NOW