Wednesday, August 21, 2019 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 05.16 PM

ദമ്പതികളെ കാറ് തടഞ്ഞ് തോക്ക് ചൂണ്ടി കൊള്ളയടിച്ചു

robbery

ന്യൂഡല്‍ഹി: ദമ്പതികളെ കാറ് തടഞ്ഞ് തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഡല്‍ഹിയിലാണ് സംഭവം. വടക്കന്‍ ഡല്‍ഹി സ്വദേശികളായ ദമ്പതിമാരാണ് ആക്രമിക്കപ്പെട്ടത്. ദമ്പതികളും രണ്ട് മക്കളും കാറില്‍ വരുമ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി കാറ് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മുഖംമൂടി ധാരികളായ അക്രമികള്‍ എത്തിയത്.

സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നെന്ന് ആക്രമണത്തിനിരയായ വരുണ്‍ ഭാല്‍ പറഞ്ഞു. മുഖം മൂടി ബൈക്കിലാണ് അക്രമി സംഘം എത്തിയത്. വരുണ്‍ ഭാലും കുടുംബവും പുലര്‍ച്ചയോടെ എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. ഗേറ്റ് അടയ്ക്കാനായി ഇയാള്‍ ചെന്നപ്പോഴേയ്ക്ക് പുറത്ത് കാത്ത് നിന്ന അക്രമികള്‍ ഗേറ്റിനുള്ളിലേക്ക് അതിക്രമിച്ചുകയറി.

തുടര്‍ന്ന് വരുണിനെ ഭീഷണിപ്പെടുത്തിയ സംഘം പേഴ്‌സും സ്വര്‍ണ ബ്രേസ്‌ലെറ്റും കവര്‍ന്നു. ഈ സമയം വരുണിന്റെ ഭാര്യയും കുട്ടികളും കാറിനുള്ളിലായിരുന്നു. അക്രമികള്‍ കാറ് തുറക്കുന്നതും വിലപിടിപ്പുള്ള വസ്തുക്കള്‍ക്കായി തിരയുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. മാലയുണ്ടെങ്കില്‍ കൊടുക്കാന്‍ വരുണിന്റെ ഭാര്യയോട് അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈവശം മാലയില്ലായിരുന്നു. സംഭവത്തില്‍ വരുണ്‍ പരാതി നല്‍കി.

Ads by Google
Monday 01 Jul 2019 05.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW