Tuesday, August 20, 2019 Last Updated 23 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 02.25 PM

പിരിച്ചുവിട്ട താത്ക്കാലിക ഡ്രൈവര്‍മാരെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

ഓരോ ഡിപ്പോള്‍കള്‍ക്ക് ആവശ്യമുള്ള ഡ്രൈവര്‍മാരെ അതാതു ഡിപ്പോകള്‍ക്കു തന്നെ നിയോഗിക്കാം. ഇത്തരത്തില്‍ നിയമനം ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി പാസോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാവില്ല.
ksrtc

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിലൂടെ ഉടലെടുത്ത പ്രതിസന്ധിക്ക് കെ.എസ്.ആര്‍.ടി.സിയില്‍ താത്ക്കാലിക പരിഹാരം. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സിയിലെ ന്നതരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അവതാളത്തിലായിരിന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2108 താത്ക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇതോടെ പ്രതിദിനം 400 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതു പരിഹരിക്കാനാണ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കാന്‍ തീരുമാനമായത്.

ഓരോ ഡിപ്പോള്‍കള്‍ക്ക് ആവശ്യമുള്ള ഡ്രൈവര്‍മാരെ അതാതു ഡിപ്പോകള്‍ക്കു തന്നെ നിയോഗിക്കാം. ഇത്തരത്തില്‍ നിയമനം ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി പാസോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാവില്ല. പുതിയ തീരുമാനത്തോടെ രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാവുമെന്ന്് പ്രതീക്ഷ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW