Monday, August 19, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 10.29 AM

ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പ്: ആമസോണ്‍ മേധാവിയുമായി പിരിയുമ്പോള്‍ മക്‌കെന്‍സിസ് നാലാമത്തെ വലിയ സമ്പന്നയായി മാറും!!

Amazon, Jeff Bezos, Divorce settlement

ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണിന്റെ തലവന്‍ ജെഫ് ബെസോസിന്റെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജെഫ് ബെസോസ് ഭാര്യ മക്‌കെന്‍സിസിന് ഒത്തുതീര്‍പ്പ് തുകയായി 38 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിവാഹമോചനത്തോടെ മക്‌കെന്‍സിസ് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നയായി മാറും. ഇരുവരുടെയും വിവാഹമോചന നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

ആമസോണിന്റെ 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മക്‌കെന്‍സിസിന്റെ പേരിലേക്ക് മാറ്റപ്പെടുക. തനിക്ക് ലഭിക്കുന്ന തുകയുടെ പകുതിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് മക്‌കെന്‍സിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 1999 ല്‍ ആര്‍ട്ട് ഡീലറായ ആലെക് വൈല്‍ഡന്‍സ്‌റ്റൈന്‍ തന്റെ വിവാഹമോചനത്തിന് 2.5 ബില്യണ്‍ ഡോളര്‍ അടച്ചതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ്.

1993 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ലോറന്‍ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 54 കാരനായ ജെഫ് ബോസോസ് ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് 9,85,180 കോടി രൂപ മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. എഴുത്തുകാരിയാണ് 48 കാരിയായ മാക്‌കെന്‍സി.

Ads by Google
Ads by Google
Loading...
TRENDING NOW