Tuesday, August 20, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.38 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(1)

uploads/news/2019/07/318652/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം. നിലനില്‍ക്കും. ധനസമൃദ്ധി ഫലം. സന്താന ശ്രേയസ്സും കുടുംബഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്‌ടങ്ങള്‍ കാണുന്നു. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്‌ഥാനപ്രാപ്‌തി ഫലം.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - നേതൃഗുണം ഉണ്ടാകും. സ്‌ഥാനപ്രാപ്‌തി ഫലം. കലാരംഗത്തെ പ്രകടനത്തിന്‌ അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. സര്‍വ്വകാര്യസിദ്ധി കൈവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ആഗ്രഹിച്ചതു നടക്കും. ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്‌തി വര്‍ധിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്‌തി വര്‍ധിക്കും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. നൂതന സംരംഭം തുടങ്ങും.
ചിങ്ങം (മകം, പൂരം, ഉത്രം ) - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ ഫലം. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. പ്രണയസാഫല്യം കാണുന്നു. യാത്രയ്‌ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ മാറും ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന്‌ ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന്‌ തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
തുലാം (ചിത്തിര , ചോതി, വിശാഖം ) - യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. കാര്യവിജയവും ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - കാര്യവിജയവും ഉണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ്‌ വിപുലീകരിക്കും. പുതിയ വ്യാപാരം തുടരും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ശോഭനമായ ഭാവി ഉണ്ടാവും. കര്‍മ്മരംഗത്ത്‌ മാറ്റത്തിനു സാധ്യത. മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണാകും. ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണാകും. തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. പുതിയ ഗൃഹനിര്‍മ്മാണം തുടരും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മക്കള്‍ മൂലം സന്തോഷിക്കാനാകും. പുതിയ ഗൃഹനിര്‍മ്മാണം തുടരും. രഘുവായ ആരോഗ്യപ്രശ്‌നത്തിനു സാധ്യത. ദാന ധര്‍മ്മങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയില്‍ വിജയമുണ്ടാകും.

Ads by Google
Monday 01 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW