Thursday, August 22, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.32 AM

നെടുങ്കണ്ടം സ്‌റ്റേഷനില്‍ എട്ടു മാസം മുമ്പും കസ്‌റ്റഡി മര്‍ദനം

uploads/news/2019/07/318641/c5.jpg

നെടുങ്കണ്ടം: രാജ്‌കുമാറിനെ കസ്‌റ്റഡി മര്‍ദനത്തിനിരയാക്കിയ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ എട്ട്‌ മാസം മുമ്പും കസ്‌റ്റഡി മര്‍ദനം. നെടുങ്കണ്ടം മൈനര്‍സിറ്റി ഇടയത്തറ പ്രവീണാ (30)ണ്‌ അന്നു മര്‍ദനത്തിനിരയായത്‌. ആളു മാറിയാണ്‌ പോലീസ്‌ പ്രവീണിനെ പിടികൂടിയത്‌. വെട്ടിലാകുമെന്നായതോടെ പോലീസിനെ ആക്രമിച്ചെന്ന വകുപ്പ്‌ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.
നെടുങ്കണ്ടത്ത്‌ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രവീണ്‍ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ ബാറിനു സമീപത്ത്‌ ഓട്ടം വന്നു. ഓട്ടോറിക്ഷയില്‍ എത്തിയവര്‍ ബാറിലേക്കു കയറി. ബാറിനു പുറത്ത്‌ ഓട്ടോറിക്ഷയില്‍ പ്രവീണ്‍ ഇരിക്കുന്നതിനിടെ സമീപത്തു മദ്യപസംഘം പരസ്‌പരം ബഹളംവച്ചു. ഇതിനിടെ പ്രവീണിന്‌ ഒരു ഫോണ്‍ വന്നു. മദ്യപസംഘത്തിന്റെ ബഹളം കാരണം ഫോണുമായി പ്രവീണ്‍ പുറത്തേക്കിറങ്ങി. ഇതിനിടെ എത്തിയ പോലീസ്‌ സംഘം പ്രവീണിനെ പിടിച്ചു വാഹനത്തിനുള്ളിലേക്കു കയറ്റി. സ്‌റ്റേഷനിലെത്തിയ പ്രവീണിനെ നിലത്തിട്ടു ചവിട്ടുകയും ശരീരമാസകലം ഇടിക്കുകയും ചെയ്‌തു. ചിലര്‍ ഹെല്‍മെറ്റ്‌ ഉപയോഗിച്ച്‌ പ്രവീണിന്റെ തലയ്‌ക്കിടിച്ചു.
പിന്നീട്‌ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച്‌ പ്രവീണിനെതിരെ കേസെടുത്തു.
രാത്രി 8.30നു അറസ്‌റ്റ്‌ ചെയ്‌ത പ്രവീണിനെ പിറ്റേദിവസം രണ്ടിന്‌ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മൂന്ന്‌ ദിവസത്തിനു ശേഷമാണ്‌ പ്രവീണ്‍ പുറത്തിറങ്ങിയത്‌. ഭയം മൂലമാണ്‌ ഇദ്ദേഹം പരാതിയുമായി എങ്ങും പോകാതിരുന്നത്‌.

Ads by Google
Monday 01 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW