Thursday, August 22, 2019 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.20 AM

വീണ്ടും മന്‍ കീബാത്തുമായി പ്രധാനമന്ത്രി "ജനങ്ങള്‍ക്ക്‌ ജനാധിപത്യത്തിലുള്ള വിശ്വാസം ബോധ്യമായി"

uploads/news/2019/07/318596/d2.jpg

ന്യൂഡല്‍ഹി: ജനാധിപത്യം നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി "മന്‍ കീ ബാത്തി"ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൃഹത്തായ തെരഞ്ഞെടുപ്പാണു കടന്നു പോയത്‌. ജനങ്ങള്‍ക്കു ജനാധിപത്യത്തിലുള്ള വിശ്വാസം അതിലൂടെ ബോധ്യമായെന്നും വീണ്ടും അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ മന്‍ കി ബാത്തില്‍ മോഡി വ്യക്‌തമാക്കി.
അടിയന്തരാവസ്‌ഥയും ജലദൗര്‍ലഭ്യവും രാജ്യാന്തര യോഗാദിനവുമായിരുന്നു ഇത്തവണ റേഡിയോ പ്രഭാഷണത്തിനായി പ്രധാനമന്ത്രി തെരഞ്ഞെടുത്ത പ്രധാന വിഷയങ്ങള്‍.
ജലസംരക്ഷത്തിനായി "സ്വഛ്‌ ഭാരതി"ന്‌ സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്നു മോഡി പറഞ്ഞു. "ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുന്നു. പ്രമുഖരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള എല്ലാവരും ജല സംരക്ഷണത്തെ കുറിച്ച്‌ ബോധവത്‌കരണം നടത്തണം.
ജല സംരക്ഷണത്തിനു വേണ്ടി പരമ്പരാഗതമായി ചെയ്‌ത കാര്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ ദയവായി പങ്കുവയ്‌ക്കണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ജലക്ഷാമം രൂക്ഷമാണ്‌. പെയ്യുന്ന മഴയുടെ 8% മാത്രമേ സംഭരിക്കാനാകുന്നുള്ളൂ. വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാണു ജലസംരക്ഷണം. ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ ഇതുസംബന്ധിച്ചു കത്തെഴുതിയിട്ടുണ്ട്‌."
"തിരക്കുകള്‍ക്കിടെ അല്‍പ്പസമയം നാം വായനയ്‌ക്കായി മാറ്റിവയ്‌ക്കണം. വായിച്ച പുസ്‌തകത്തെക്കുറിച്ച്‌ നരേന്ദ്ര മോഡി മൊബൈല്‍ ആപ്പിലൂടെ ചര്‍ച്ച നടത്താം. 130 കോടി ജനങ്ങളുടെ കരുത്താണ്‌ ഈ പരിപാടി. ഈ ഞായറാഴ്‌ചയ്‌ക്കായി കാത്തിരിക്കുകയായിരുന്നു" മോഡി പറഞ്ഞു.
ഫെബ്രുവരിയിലാണ്‌ ഇതിനു മുന്‍പ്‌ മന്‍കി ബാത്ത്‌ പ്രക്ഷേപണം ചെയ്‌തത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയ കേദര്‍നാഥ്‌ തീര്‍ഥായാത്രയെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമാക്കി. കേദര്‍നാഥ്‌ യാത്ര വ്യക്‌തിപരമായി തനിക്ക്‌ കിട്ടിയ അവസരമായിരുന്നുവെന്നും അതില്‍ രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ മന്‍ കി ബാത്തില്‍ എനിക്ക്‌ നിരവധി ഫോണ്‍ കോളുകളും കത്തുകളുമാണു ലഭിച്ചത്‌. വ്യക്‌തിപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതായിരുന്നില്ല അതൊന്നും. നിങ്ങള്‍ക്കത്‌ ഊഹിക്കാനാകുമോ. അതാണു ജനങ്ങളുടെ മഹത്വമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്‍ കീ ബാത്തില്‍ ഇടം നേടി അക്ഷര ലൈബ്രറിയും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കീ ബാത്ത്‌ റേഡിയോ പ്രഭാഷണത്തില്‍ ഇടംനേടി ഇടുക്കിയിലെ അക്ഷര ലൈബ്രറിയും.ഇടുക്കിയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ പി.കെ. മുരളീധരനും ചായക്കടക്കാരനായ പി.വി. ചിന്നത്തമ്പിയും ചേര്‍ന്ന്‌ ഇടുക്കിയിലെ വനത്തിലുള്ളിലുള്ള ഒരു ലൈബ്രറിക്കു വേണ്ടി നടത്തിയ പ്രയത്‌നമാണു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്‌. ഏതോ മാസികയില്‍ വായിച്ചത്‌ ഓര്‍ത്തെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
വായന എന്ന അനുഭവത്തെക്കുറിച്ചാണ്‌ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി വാചാലനായത്‌. "പൂച്ചണ്ടുകളല്ല പുസ്‌തകങ്ങളാണു നമ്മള്‍ പരസ്‌പരം സമ്മാനിക്കേണ്ടത്‌" എന്നു പറഞ്ഞു തുടങ്ങിയ ഭാഗത്തില്‍, വായന എന്ന അനുഭവത്തിന്റെ ആവശ്യകതയെ ഓര്‍മപ്പെടുത്തിനിടയിലാണ്‌ പ്രധാനമന്ത്രി ഇടുക്കിയിലെ ലൈബ്രറിയും അതിനു പിന്നിലെ പ്രയത്‌നങ്ങളും പരാമര്‍ശിച്ചത്‌.
വനത്തിനുള്ളിലെ അക്ഷര എന്ന ലൈബ്രറിയിലേക്ക്‌ ചാക്കില്‍ ചുമന്നു കൊണ്ടുവന്നാണു പുസ്‌തകങ്ങള്‍ എത്തിച്ചിരുന്നത്‌. നിലവില്‍ ഈ ലൈബ്രറി ആദിവാസിക്കുട്ടികള്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കു മുഴുവന്‍ വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ ഒരു ലൈബ്രറിയുടെ ചരിത്രം ഓര്‍മിക്കുന്നതു വഴി രാജ്യത്തെ ഓരോ കോണിലെയും ക്രിയാത്മകമായ കാര്യങ്ങളെ എത്ര സൂക്ഷമമായാണു പ്രധാനമന്ത്രി വിലയിരുത്തുന്നതെന്നാണു വ്യക്‌തമാകുന്നതെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

Ads by Google
Monday 01 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW