Tuesday, August 20, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.20 AM

എണ്ണപ്പാടത്ത്‌ സംഘര്‍ഷം : കസാഖിസ്‌ഥാനില്‍ മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

uploads/news/2019/07/318595/d1.jpg

കസാഖിസ്‌ഥാനില്‍ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘര്‍ഷത്തില്‍ 30 പേര്‍ക്കു പരുക്ക്‌. മലയാളികള്‍ അടക്കം 150 ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത്‌ കുടുങ്ങി. ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ട്വീറ്റ്‌ ചെയ്‌തു.
കസാഖ്‌ പൗരയായ സഹപ്രവര്‍ത്തകയുടെ ചിത്രം ലെബനന്‍ വംശജനായ ഒരു കോണ്‍ട്രാക്‌ടര്‍ പോസ്‌റ്റ്‌ ചെയ്‌തതോടെയാണു തര്‍ക്കങ്ങള്‍ക്കു തുടക്കം. ചിത്രം നാട്ടുകാരിയെ അപമാനിക്കുന്നതാണെന്നു കസാഖ്‌ പൗരന്മാര്‍ക്കു തോന്നിയതോടെ സംഘര്‍ഷമായി. ഇതോടെ അറബ്‌ വംശജരും കസാഖിലെ തൊഴിലാളികളും പലേടത്തും ഏറ്റുമുട്ടി. മര്‍ദിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇരുപക്ഷവും പങ്കുവച്ചതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന്‌ അതൈറോ ഗവര്‍ണര്‍ നുര്‍ലാന്‍ നോഗയേവ്‌ അറിയിച്ചു. വിദേശപൗരന്മാര്‍ക്കു പോലീസ്‌ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കസാഖിസ്‌ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന്‌ വി. മുരളീധരന്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google
Monday 01 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW