Wednesday, August 21, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.20 AM

വിശ്വാസത്തെ ബാധിക്കുന്നു; യുവനടി സൈറ വസീം അഭിനയം നിര്‍ത്തുന്നു

uploads/news/2019/07/318592/d4.jpg

മുംബൈ: ബോളിവുഡ്‌ താരം സൈന വസീം അഭിനയം നിര്‍ത്തുന്നു. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നെന്നു പറഞ്ഞാണു പിന്മാറ്റം. അഞ്ച്‌ വര്‍ഷം നീണ്ട കരിയറാണ്‌ 18 വയസുകാരിയായ സൈറ അവസാനിപ്പിക്കുന്നത്‌. നിതേശ്‌ തിവാരിയൊരുക്കിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്‌തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചാണു സൈറ ബോളിവുഡില്‍ ശ്രദ്ധപിടിച്ചുപറ്റിയത്‌.
അവരുടെ കുറിപ്പില്‍നിന്ന്‌:
അഞ്ച്‌ വര്‍ഷം മുമ്പ്‌ ഞാനൊരു തീരുമാനമെടുത്തു. അത്‌ എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഞാന്‍ ബോളിവുഡില്‍ പ്രവേശിച്ചു. അതെനിക്ക്‌ പ്രശസ്‌തി നേടിത്തന്നു. പൊതുമധ്യത്തില്‍ വിജയത്തിന്റെ പ്രതീകമായി.
യുവാക്കള്‍ക്കു മാതൃകയായും പലരും കണ്ടു. അപ്പോഴും ഞാന്‍ സന്തോഷവതിയല്ലായിരുന്നു.
ഈ രംഗത്തോട്‌ ചേര്‍ന്ന്‌ പോകാന്‍ കഴിയുമെങ്കിലും ഇത്‌ എന്റെ സ്‌ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട്‌ സ്‌നേഹവും പിന്തുണയും സിനിമാലോകത്ത്‌ നിന്ന്‌ ലഭിച്ചു. ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ്‌ എന്നെക്കൊണ്ട്‌ തീരുമാനം എടുപ്പിച്ചത്‌ - അവര്‍ കുറിച്ചു.

Ads by Google
Monday 01 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW