Tuesday, August 20, 2019 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.15 AM

ട്രംപ്‌ ഉത്തര കൊറിയയില്‍; സമാധാനത്തിലേക്ക്‌ 20 ചുവട്‌ ,ഉത്തരകൊറിയയിലെത്തുന്ന ആദ്യ യു.എസ്‌. പ്രസിഡന്റ്‌

uploads/news/2019/07/318585/in1.jpg

സോള്‍: "ചെയര്‍മാന്‍ കിം ഇതു കാണുന്നുണ്ടെങ്കില്‍, അതിര്‍ത്തിയില്‍/സൈനികമുക്‌ത മേഖലയില്‍ കാണാം. കൈപിടിക്കാനും ഹലോ പറയാനുമായി മാത്രം." ജപ്പാനില്‍ ജി-20 ഉച്ചകോടിക്കു ശേഷം ദക്ഷിണ കൊറിയയിലേക്കു തിരിക്കാനിരിക്കെയായിരുന്നു ഡോണള്‍ഡ്‌ ട്രംപിന്റെ ട്വീറ്റ്‌.
വിസ്‌മയാവഹമായ ക്ഷണമെന്ന്‌ ഉത്തര കൊറിയയുടെ പ്രതികരണം വൈകിയില്ല. ദക്ഷിണ കൊറിയയില്‍ ട്രംപും പ്രസിഡന്റ്‌ മൂണ്‍ ജെ ഇന്നും തമ്മിലുള്ള കൂടിക്കാഴ്‌ച പൂര്‍ത്തിയായപ്പോഴേക്കും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ ഇരു കൊറിയകള്‍ക്കുമിടയിലുള്ള സൈനികമുക്‌ത മേഖലയില്‍ ദക്ഷിണ കൊറിയയുടെ പരിധിയിലുള്ള ഫ്രീഡം ഹൗസില്‍ കാത്തുനിന്നു.
ഹസ്‌തദാനത്തിനു ശേഷം, കൊറിയകളെ തമ്മില്‍ വേര്‍തിരിക്കുന്ന കല്‍പ്പടവു കടന്നതോടെ ട്രംപ്‌ ഉത്തര കൊറിയയിലെത്തുന്ന ആദ്യത്തെ യു.എസ്‌. പ്രസിഡന്റായി. അതിര്‍ത്തി കടന്നുള്ള 20 ചുവട്‌ നടത്തം നല്‍കിയ ശുഭപ്രതീക്ഷയില്‍ ലോകം കൈയടിച്ചു. ഈ ചുവടുവയ്‌പുകള്‍ ലോകസമാധാനത്തിലേക്കാകട്ടെ എന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ അടക്കമുള്ളവര്‍ ആശംസിച്ചു.
അമ്പതുകളിലെ കൊറിയന്‍ യുദ്ധത്തെത്തുടര്‍ന്നു നിശ്‌ചയിച്ച സൈനികരഹിത മേഖലയില്‍ ഇന്നലെ നടന്നത്‌ ഇക്കൊല്ലം ട്രംപും ഉന്നും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്‌ചയായിരുന്നു. രണ്ടു കൊറിയകളുടെയും ദൗര്‍ഭാഗ്യകരമായ ചരിത്രത്തിന്റെ അടയാളമായ സ്‌ഥലമെന്നു പരാമര്‍ശിച്ചാണ്‌ കിം ട്രംപിന്റെ ക്ഷണം സ്വീകരിച്ചത്‌.
ഉന്നുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണു ദക്ഷിണ കൊറിയ വിടുന്നതെന്നു ട്രംപ്‌ പിന്നീടു ട്വീറ്റ്‌ ചെയ്‌തു. ഉത്തരകൊറിയയുടെ മണ്ണില്‍നിന്നത്‌ എല്ലാവര്‍ക്കുമായുള്ള സുപ്രധാനമായ സന്ദേശവും വലിയ ആദരവുമായെന്നും അദ്ദേഹം എഴുതി. ഉന്നിനെ അദ്ദേഹം വൈറ്റ്‌ ഹൗസിലേക്കു ക്ഷണിക്കുകയും ചെയ്‌തു. അതു യാഥാര്‍ഥ്യത്തിലെത്തിയാല്‍, യു.എസിലെത്തുന്ന ആദ്യത്തെ ഉത്തര കൊറിയന്‍ നേതാവാകും കിം. യു.എസിന്റെ മുന്നറിയിപ്പ്‌ വകവയ്‌ക്കാതെ കിം ജോങ്‌ ഉന്‍ അണ്വായുധ പദ്ധതികളുമായി മുന്നോട്ടുപോയത്‌ യുദ്ധഭീതി സൃഷ്‌ടിച്ചിരുന്നു. അതേച്ചൊല്ലി യു.എസ്‌. ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുകയുമാണ്‌. നേരത്തേ സിംഗപ്പുരില്‍ വച്ചും വിയറ്റ്‌നാമില്‍ വച്ചും ട്രംപും കിമ്മും കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംയുക്‌ത പ്രസ്‌താവനയ്‌ക്കു പോലും കഴിയാതിരുന്ന മോശം അന്തരീക്ഷത്തിലായിരുന്നു വിയറ്റ്‌നാം ചര്‍ച്ച അവസാനിച്ചത്‌.

Ads by Google
Monday 01 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW