Tuesday, August 20, 2019 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.14 AM

ഇ-കാര്‍ കൊള്ളാം, പക്ഷേ ശബ്‌ദം വേണം

ബ്രസല്‍സ്‌: ഇലക്‌ട്രിക്‌ കാറുകള്‍ക്ക്‌ ശബ്‌ദം വേണമെന്നു യൂറോപ്യന്‍ യൂണിയന്‍(ഇ.യു). ഇതു സംബന്ധിച്ച നിര്‍ദേശം ഇന്നു നിലവില്‍ വരും. പരമ്പരാഗത എന്‍ജിന്റെ ശബ്‌ദത്തോട്‌ സാമ്യമുള്ള സ്വരമാകണം വാഹനം പുറപ്പെടുവിക്കേണ്ടത്‌. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ കൂടുതല്‍ ശബ്‌ദം വേണം.
കാല്‍നട യാത്രക്കാര്‍ അടക്കമുള്ളവരുടെ സുരക്ഷയ്‌ക്കായാണു പുതിയ സംവിധാനം. ആവശ്യമെങ്കില്‍ ശബ്‌ദം ക്രമീകരിക്കാന്‍ ഡ്രൈവര്‍ക്ക്‌ അനുവാദമുണ്ട്‌. യൂറോപ്പില്‍ ഇപ്പോള്‍ 6.6 ശതമാനം വാഹനങ്ങള്‍ പെട്രോള്‍ - ഡീസല്‍ ഇതര ഇന്ധനങ്ങളില്‍ ഓടുന്നതാണ്‌.

Ads by Google
Monday 01 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW