Thursday, August 22, 2019 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 08.41 PM

റണ്‍വേയില്‍ വിമാനം തെന്നിമാറി : മംഗലാപുരം എയര്‍പോര്‍ട്ടില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Air India flight,  Mangaluru airport

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. ദുബായ്- മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തെന്നിമാറിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ 5.40 ഓടെയാണ് സംഭവമുണ്ടായത്.

ദുബായില്‍ നിന്ന് 183 യാത്രക്കാരുമായി എത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ പുല്‍പ്പരപ്പിലെ മണ്ണില്‍ താഴ്ന്നു. സംഭവത്തിനു ശേഷം ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

Ads by Google
Sunday 30 Jun 2019 08.41 PM
Ads by Google
Loading...
LATEST NEWS
TRENDING NOW