Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 08.23 PM

പരീക്ഷകളിൽ മികച്ച മാർക്ക് നേടുന്നതിനോട് അസൂയ : പതിനാറുകാരിയെ അടുത്ത ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Jealousy, Rape, Cousins, Girl, School

സിതാപുർ : പതിനാറുകാരിയെ അടുത്ത ബന്ധുക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സിതാപൂരിലുള്ള മഹോളി സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.

സ്കൂൾ പരിസത്ത് വെച്ച് കുട്ടിയെ ബന്ധുക്കളായ കുട്ടികളും ഒരു അധ്യാപകനും ചേര്ന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കുട്ടിയെ ആക്രമിക്കുന്ന രംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീട് അത് കുടുംബാംഗങ്ങൾക്ക് വാട്സ്ആപ് വഴി വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ സംഭവത്തെ പുറംലോകം അറിയുന്നത്. പെൺകുട്ടിക്കൊപ്പം വീട്ടിൽ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് കുട്ടിയെ ബാലാത്സംഗം
ചെയ്തത്.

പെൺകുട്ടിയേക്കാൾ മുതിർന്ന ക്ലാസ്സിൽ പടിക്കുന്നവരാണ് കൂട്ടിയെ ആക്രമിച്ചതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പരീക്ഷകളിൽ നല്ല മാർക്കോടെ വിജയം നേടിയിരുന്ന കുട്ടിയോട് ഇവർക്ക് അസൂയ ആയിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പരീക്ഷയിൽ നല്ല മാർക്ക് നേടുന്നതോടെ ആൺകുട്ടികളെ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനായി പെൺകുട്ടിയെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ബന്ധുക്കളായ കുട്ടികൾ വിളിച്ചുവരുത്തിയ ശേഷം അക്രമം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ബോധം കെടുത്തിയ ശേഷം ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബോധം തിരികെ കിട്ടുമ്പോൾ കുട്ടി സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

Ads by Google
Ads by Google
Loading...
TRENDING NOW