Thursday, August 22, 2019 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 08.03 PM

കസഖ്‌സ്ഥാനില്‍ എണ്ണപ്പാടത്ത് സംഘര്‍ഷം: മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി, സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രം

 Workers Protest,  Kazakh Oil Field

ന്യൂഡല്‍ഹി: കസ്ഖ്‌സ്ഥാനിലെ എണ്ണപ്പാടത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ മലയാളികളടക്കം 150 ഓളം ഇന്ത്യക്കാര്‍ കുടുങ്ങി. ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലാണ് വിദേശ തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 30 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങിയതോടെ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കസാഖ്‌സ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് വി.മുരളീധരന്‍ അറിയിച്ചു.

അതേസമയം കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കസാഖ്‌സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്‌ലൈന്‍ നമ്പര്‍ തുറന്നു.സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601,77012207603,77172925700,77172925717 എന്നീ നമ്പറുകളില്‍ വിളിക്കാം.

ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഖനിമേഖലയില്‍ 70 മലയാളികളാണ് ഉള്ളതെന്നാണ് സൂചന. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ മാത്രമേ അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കുകയുള്ളുവെന്നുമാണ് കുടുങ്ങിക്കിടക്കുന്നവര്‍ നല്‍കുന്ന വിവരം.

Ads by Google
Sunday 30 Jun 2019 08.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW