Wednesday, August 21, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 03.57 PM

ഇന്ത്യന്‍ പേസിനു പിടികൊടുക്കാതെ ഇംഗ്ലണ്ട്: അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട് റോയ്-ബെയര്‍സ്‌റ്റോ സഖ്യം

India vs England , World Cup 2019

ബിര്‍മ്മിങ്ങാം: ബിര്‍മ്മിങ്ങാമില്‍ ഇന്ത്യ പേസിനു പിടികൊടുക്കാതെ ഇംണ്ട് ഓപ്പണിങ് സഖ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംണ്ട് 12 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സെന്ന നിലയിലാണ്. ജേസണ്‍ റോയ്( 29 പന്തില്‍ 32 റണ്‍സ്), ജോണി ബെയര്‍സ്‌റ്റോ( 44 പന്തില്‍ 31) എന്നിവരാണ് ക്രീസില്‍.

മുഹമ്മദ് ഷമിയ്ക്കും, ജസ്പ്രീത് ബുംമ്രയ്ക്കും ഓപ്പണിങ് സഖ്യം പിടികൊടുക്കാതെ വന്നപ്പോള്‍ വിക്കറ്റ് പറിക്കാന്‍ യുസ്‌വേന്ദ്ര ചഹലിനെയും പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയേും ഇന്ത്യന്‍ നായകന്‍ പരീക്ഷിച്ചുവെങ്കിലും നിര്‍ണായക വിക്കറ്റ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ഒരുക്കുന്നത്.

നേരത്തെ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നീലപ്പട ഇന്ന് ഓറഞ്ച് ജേഴ്‌സിയിലാണ് കളിയ്ക്കാന്‍ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ് സെമിയില്‍ പ്രവേശിക്കാനാകും. അതേസമയം ഇംണ്ട് ഇന്ന് തോറ്റാല്‍ ലോകകപ്പില്‍ നിന്നും ചിലപ്പോള്‍ പുറത്താക്കാനും സാധ്യതയുണ്ട്. കളിച്ച മത്സരങ്ങളില്‍ ഒന്നും തന്നെ പരാജയപ്പെടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ തുടക്കത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇംണ്ടിന് കഴിഞ്ഞ കളികളിലെല്ലാം വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

ഇന്ത്യന്‍ ടീമില്‍ ഇന്ന് പ്രധാനമായും ഒരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിജയ് ശങ്കര്‍ ഇന്ന് കളിക്കില്ല. പകരം ധവാന് പകരം ടീമിലെത്തിയ ഋഷഭ് പന്താണ് ഇന്ന് കളിക്കുന്നത്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റമാണ് ഇന്ന് നടക്കുന്ന മത്സരം. ഇംണ്ടിലും രണ്ട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്ലങ്കറ്റും, ജെയ്‌സണ്‍ റോയുമാണ് ഇംണ്ട് ടീമില്‍ ഇന്ന് കളിക്കുന്നത്.

ടീം ഇന്ത്യ : കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഋഷഭ പന്ത്, എം എസ് ധോണി,കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ട്യ,കുല്‍ദീപ് യാദവ്,മുഹമ്മദ് ഷമി,യുസ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംമ്ര.

ടീം ഇംണ്ട് : ജെയ്‌സണ്‍ റോയ്, ജോണി ബര്‍സ്ടൗ, ജോ റൂട്ട്,ഇഒയ്ന്‍ മോര്‍ഗന്‍,ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍,ക്രിസ് വോക്‌സ്,ലിയാം പ്ലങ്കറ്റ്,ആടില്‍ റഷീദ്,ജോഫ്രെ അര്‍ച്ചര്‍, മാര്‍ക്ക് വുഡ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW