Wednesday, August 21, 2019 Last Updated 54 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 11.54 AM

ജോധ്പൂര്‍ എയിംസില്‍ മലയാളി നേഴ്‌സ് തീകൊളുത്തി ആത്മഹത്യ ചെയ്തു

uploads/news/2019/06/318512/malayalee-nurse.jpg

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ മലയാളി നേഴ്‌സ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ബിജു പുനോജ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച രാത്രി 8.30തോടെയാണ് നേഴ്‌സ് തീകൊളുത്തിയത്. ബിജു രണ്ടു വര്‍ഷത്തോളം കാലമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.

ഡ്യൂട്ടിക്കു ശേഷം ആശുപത്രിയ്ക്കു പുറകില്‍ ഓപ്പറേഷന്‍ തീയേറ്ററിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ മുറി പൂട്ടിയിട്ട് ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു. പുക വരുന്നത് കണ്ട് മുറിയുടെ സമീപത്തുകൂടി പോയ ആളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പിന്നീട് അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അകത്തുകടക്കുകയായിരുന്നു. എന്നാല്‍, പൂട്ട് തകര്‍ത്ത് അകത്തു കടന്നപ്പോഴേയ്ക്കും ശരീരമാകെ തീ പടര്‍ന്നിരുന്നു.

കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം യുവതി കടുത്ത നിരാശയിലായിരുന്നുവെന്ന് യുവതിയുടെ റൂമേറ്റ് പറഞ്ഞു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Ads by Google
Sunday 30 Jun 2019 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW