Thursday, August 22, 2019 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 11.51 AM

വിവാഹത്തിനു വിസമ്മതിച്ച യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് സഹോദരങ്ങള്‍

Women trashed, women attacked

ധര്‍: സ്വന്തം സമുദായത്തില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ സഹോദരങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. ഒരു കൂട്ടം പുരഷന്മാര്‍ ചേര്‍ന്ന് 21 വയസുള്ള യുവതിയെ പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടി അതിക്രൂരമായി മര്‍ദ്ദിക്കുകയുെ ചെയ്യുന്ന വിഡിയോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. അരുതേ എന്ന് യുവതി അപേക്ഷിച്ചിട്ടും അത് കേള്‍ക്കാതെയായിരുന്നു സഹോദരങ്ങളും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നായിരുന്നു മര്‍ദ്ദനം.

സംഭവം നടന്നത് ജൂണ്‍ 25നാണ്. മൂന്നു ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഡിയോയില്‍ ഉള്ള വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടി ദലിത് യുവാവിനൊപ്പം ഓടിപ്പോയതാണ് ബന്ധുക്കളെ പ്രകോപിതരാക്കിയതെന്ന് പോലീസ് പറഞ്ഞു.

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വന്തം സമുദായത്തില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. യുവതിയുടെ നാല് സഹോദരന്മാരടക്കം ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW