Tuesday, August 20, 2019 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.11 AM

ബിലീവേഴ്‌സ് ഈസേ്‌റ്റണ്‍ ചര്‍ച്ച്‌ സിനഡും സഭാ കൗണ്‍സിലും സമാപിച്ചു

തിരുവല്ല: ബിലീവേഴ്‌സ്‌ ഈസേ്‌റ്റണ്‍ ചര്‍ച്ച്‌ സിനഡും സഭാ കൗണ്‍സിലും സമാപിച്ചു. തിങ്കളാഴ്‌ച സഭാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ്‌ യോഹാന്‍ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌ത കൗണ്‍സില്‍ ഇന്നലെ രാത്രി 10.30-നാണ്‌ അവസാനിച്ചത്‌.
സഭാപ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമേ സഭയുടെ കീഴിലുള്ള ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തു. ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെടുത്തി ഉയരുന്ന പ്രചാരണങ്ങള്‍ക്കെതിരേ കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ചെറുവള്ളി എസ്‌റ്റേറ്റ്‌ സംബന്ധിച്ചുള്ള എല്ലാ ഹൈക്കോടതി സുപ്രീം കോടതി വിധികളും സഭയ്‌ക്ക്‌ അനുകൂലമാണ്‌. സുപ്രീം കോടതിയെപ്പോലും അംഗീകരിക്കാതെ സഭയുടെ സ്‌ഥലം അതിക്രമിച്ചു കൈയേറാനുള്ള ശ്രമം തടയുമെന്നും കൗണ്‍സില്‍ വ്യക്‌തമാക്കി.
ചെറുവള്ളി എസ്‌റ്റേറ്റില്‍ സഭ വിമാനത്താവളം പണിയുന്നില്ല. സര്‍ക്കാര്‍ പണിയാനുദ്ദേശിക്കുന്നു എന്നുള്ളത്‌ മാധ്യമങ്ങളില്‍നിന്നു മാത്രമാണ്‌ സഭാനേതൃത്വം അറിഞ്ഞത്‌. ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളോ ആശയവിനിമയമോ സര്‍ക്കാര്‍ സഭയുമായി നടത്തിയിട്ടില്ല.
ചില സംഘടനകളും വ്യക്‌തികളും ദുരുദ്ദേശ്യത്തോടുകൂടെ സഭയ്‌ക്കെതിരെ അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതും സഭയുടെ പേരിലുള്ള സ്‌ഥലങ്ങള്‍ കൈയേറാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാനാകില്ല. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തയാറാക്കാന്‍ എപ്പിസ്‌കോപ്പല്‍ സിനഡില്‍നിന്നും അഞ്ച്‌ എപ്പിസ്‌കോപ്പാമാരും ഭദ്രാസന സെക്രട്ടറിമാരും അടങ്ങുന്ന കമ്മിറ്റിക്ക്‌ രൂപം നല്‍കി. രണ്ടാഴ്‌ചക്കുള്ളില്‍ പദ്ധതികള്‍ സമര്‍പ്പിക്കാനും ധാരണയായി.
സമാപനസമ്മേളനം മോര്‍ അത്തനേഷ്യസ്‌ യോഹാന്‍ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഡല്‍ഹി ഭദ്രാസനാധിപന്‍ ജോണ്‍ മോര്‍ ഐറേനിയസ്‌ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേല്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

Ads by Google
Sunday 30 Jun 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW