Sunday, August 04, 2019 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.04 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/06/318484/azcha.jpg

അശ്വതി: അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെട്ട്‌ മാനഹാനിക്ക്‌ സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്ന്‌ ശക്‌തമായ എതിര്‍പ്പുകള്‍ നേരിടും.

ഭരണി: സുഹൃത്തുക്കള്‍ മൂലം വിഷമാവസ്‌ഥകള്‍ തരണം ചെയ്യും. നഷ്‌ടപ്പെട്ടെന്ന്‌ കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിന്‌ മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി.

കാര്‍ത്തിക: ധനപരമായി വരം അനുകൂലമല്ല. സഞ്ചാരക്ലേശം വര്‍ധിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിന്‌ സാധ്യത. തൊഴിലന്വേഷണങ്ങള്‍ വിജയിക്കും. രാഷ്ര്‌ടീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും.

രോഹിണി: അവിചാരിതമായ ധനലാഭമുണ്ടാകും. ഇഷ്‌ട ഭക്ഷണം ലഭിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ബന്ധുജനസഹായം ലഭിക്കും. തടസങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കും.

മകയിരം: രോഗബാധിതര്‍ക്ക്‌ ആശ്വാസമുണ്ടാകും. പൊതു പ്രവര്‍ത്തനത്തില്‍ നേട്ടങ്ങള്‍. വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാവും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ സഹായത്താല്‍ പ്രശ്‌നപരിഹാരമുണ്ടാകും.

തിരുവാതിര: സന്താനങ്ങളെക്കൊണ്ടുള്ള മനോവിഷമം അനുഭവിക്കും. സ്വന്തമായ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍.

പുണര്‍തം: സ്വദേശം വിട്ടുള്ള യാത്രകള്‍, പുണ്യസ്‌ഥല സന്ദര്‍ശനം ഇവയുണ്ടാകും. വിവാഹമാലോചിക്കുന്നവര്‍ക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

പൂയം: ആരോഗ്യപരമായ വിഷമതകളെ തുടര്‍ന്ന്‌ ഔഷധ സേവ. പ്രതികൂലമായി നില നിന്നിരുന്ന തടസ്സങ്ങള്‍ മാറും. സാമ്പത്തികമായി ചെറിയ നേട്ടം. പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും. വിവാഹാലോചനകളില്‍ അനുകൂല തീരുമാനം.

ആയില്യം: ഉദരരോഗ സാദ്ധ്യത. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. ദാമ്പത്യവിരഹം അനുഭവിക്കും. ഗൃഹനിര്‍മ്മാണം നീട്ടിവയ്‌ക്കേണ്ടിവരും. വാരത്തിന്റെ അവസാനത്തോടെ ആരോഗ്യവിഷമതകള്‍ ഒഴിയും. പുതിയ ബിസിനസുകള്‍ക്ക്‌ അനുകൂല സമയമല്ല.

മകം: തൊഴില്‍രംഗത്ത്‌ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. യാത്രകള്‍ വേണ്ടിവരും. പുതിയ ബിസിനസ്സ്‌ വഴി നേട്ടം. ഉദ്ദിഷ്‌ട കാര്യസാദ്ധ്യത്തിന്‌ തുടക്കത്തില്‍ തടസ്സം. ബന്ധുജന വിരഹം അനുഭവിക്കും.

പൂരം: കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. പുതുവസ്‌ത്രങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ ആശ്രയിച്ചു കാര്യവിജയം സാധിക്കുകയില്ല. വാരത്തിന്റെ അവസാനത്തോടെ രോഗശമനം. പ്രവര്‍ത്തനങ്ങളില്‍ വിജയം എന്നിവയുണ്ടാകും.

ഉത്രം: സഹായികളില്‍ നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. ദീര്‍ഘകാലമായ വ്യവഹാരങ്ങളില്‍ വിജയം നേടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

അത്തം: സ്വത്തു തര്‍ക്കങ്ങളില്‍ തീരുമാനം ഉണ്ടാവും. യാത്രകള്‍ വേണ്ടിവരും. സാമ്പത്തിക വിഷമതകള്‍. ബിസിനസ്സില്‍ നേട്ടങ്ങള്‍. ഔഷധസേവ വേണ്ടിവരും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും.

ചിത്തിര: വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തില്‍ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളില്‍ തീരുമാനമുണ്ടാകും.

ചോതി: സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. നഷ്‌ടപ്പെട്ടെന്ന്‌ കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിന്‌ മാറ്റം സംഭവിക്കാം.

വിശാഖം: പൊതുപ്രവര്‍ത്തന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തിരിച്ചടികള്‍. വാക്കുറപ്പിച്ച വിവാഹത്തില്‍ മാറ്റം സംഭവിക്കാം. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌.

അനിഴം: പണച്ചെലവ്‌ അധികരിക്കുവാന്‍ ഇടയുള്ള വാരമാണ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിന്‌ രോഗാരിഷ്‌ടതകള്‍.

തൃക്കേട്ട: ബന്ധുജനങ്ങളുടെ പഴി കേള്‍ക്കേണ്ടിവരും. ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്ക്‌ സാധ്യത. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ധിക്കും.

മൂലം: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.

പൂരാടം: ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. കുടുംബസ്വത്തിന്റെ അനുഭവമുണ്ടാകും.

ഉത്രാടം: മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്ന്‌ വരില്ല. ഊഹക്കച്ചവടത്തില്‍ നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം: ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ലോട്ടറികളില്‍ നിന്ന്‌ ചെറിയ ധനലാഭം പ്രതീക്ഷിക്കാം. യാത്രകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. സംഭാഷണത്തിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. ലഹരിവസ്‌തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.

അവിട്ടം: വിവാഹം വാക്കുറപ്പിക്കും. തൊഴില്‍ പരമമായ മാറ്റങ്ങള്‍. മാനസിക ഉത്‌ക്കണ്‌ഠ അധികരിക്കും. സുഹൃദ്‌ സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. കുടുംബത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ചതയം: തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. അവിചാരിത യാത്രകള്‍ വേണ്ടിവരും. മാനസിക നിരാശ വര്‍ധിക്കും. വാഹനവില്‍പ്പനയിലൂടെ ധനലാഭം. ബന്ധുജന സഹായം ലഭിക്കും.

പൂരൂരുട്ടാതി: ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. വിദേശ തൊഴില്‍ ശ്രമത്തില്‍ തിരിച്ചടികള്‍ നേരിടും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

ഉത്രട്ടാതി: സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. കുടുംബ പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അന്യരുടെ സഹായം തേടും. തൊഴില്‍പരമായ ചെറിയ മാറ്റങ്ങള്‍. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

രേവതി: സാമ്പത്തികമായ വിഷമതകള്‍ അധികരിക്കും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രധാന തൊഴിലില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടിവരും. ഭക്ഷണ സുഖം കുറയും. സര്‍ക്കാരില്‍ നിന്ന്‌ അനുകൂല തീരുമാനങ്ങള്‍ ലഭിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 30 Jun 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW