Tuesday, August 20, 2019 Last Updated 24 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.44 AM

നായിഡുവിന്റെ സുരക്ഷയ്‌ക്ക് ഇനി രണ്ട്‌ പോലീസുകാര്‍ മാത്രം

uploads/news/2019/06/318359/d2.jpg

അമരാവതി: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷവെട്ടിക്കുറച്ചു.
ആഡംസ്‌ റിസര്‍വ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ നിയന്ത്രിക്കുന്ന 15 സംഘമായിരുന്നു നായിഡുവിന്റെ സുരക്ഷാച്ചുമതല നിര്‍വഹിച്ചിരുന്നത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ പ്രകാരം രണ്ട്‌ സായുധ കോണ്‍സ്‌റ്റബിള്‍മാര്‍ മാത്രമായിരിക്കും നായിഡുവിന്‌ ഒപ്പമുണ്ടാകുക. ജഗന്‍ മോഹന്റെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയതു മുതല്‍ ചന്ദ്രബാബു നായിഡു ആവിഷ്‌കരിച്ച പദ്ധതികള്‍ പൊളിച്ചെഴുതുകയാണ്‌. കേന്ദ്രത്തിന്റെ ഇസഡ്‌ പ്ലസ്‌ സുരക്ഷാ വിഭാഗത്തില്‍ പെടുന്നതിനാല്‍ നായിഡുവിനു ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ സുരക്ഷയുണ്ടാകും.
2003 ഒക്‌ടോബറില്‍ തിരുമലയ്‌ക്കടുത്ത്‌ അല്‍പിരിയില്‍ വച്ച്‌ ചന്ദ്രബാബു നായിഡുവിനു നേരെ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായിരുന്നു.
അതിനു ശേഷമാണു മുന്‍ മുഖ്യമന്ത്രിയെ ഇസഡ്‌ പ്ലസ്‌ സുരക്ഷാ വിഭാഗത്തില്‍പ്പെടുത്തിയത്‌. നായിഡുവിന്റെ ഔദ്യോഗിക വസതിക്കും ചിറ്റൂര്‍ ജില്ലയിലെ നരവരിപാലെയിലെ ജന്മഗൃഹത്തിനും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷയും പിന്‍വലിച്ചു.

Ads by Google
Sunday 30 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW