Thursday, August 22, 2019 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.44 AM

ഒറ്റപ്പെട്ടുപോയ ദൗത്യസംഘത്തെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

uploads/news/2019/06/318354/d3.jpg

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങില്‍ 17 ദിവസമായി ഒറ്റപ്പെട്ടുപോയ സുരക്ഷാ ദൗത്യ സംഘത്തെ രക്ഷിക്കാന്‍ വ്യോമസേനയുടെ തീവ്ര ശ്രമം തുടരുന്നു.
അപകടത്തില്‍പ്പെട്ടു തകര്‍ന്ന എ.എന്‍.-32 വിമാനം തിരഞ്ഞു പോയ 12 അംഗമാണ്‌ സിയാങ്‌-ഷി യോമി ജില്ലാ അതിര്‍ത്തിയിലെ പാരി പര്‍വതത്തില്‍ പെട്ടു പോയത്‌.
സമുദ്രനിരപ്പില്‍നിന്ന്‌ 12,000 അടി ഉയരത്തിനുള്ള പാരി പര്‍വത മേഖലയിലേക്ക്‌ ദൗത്യ സംഘത്തെ വ്യോമ മാര്‍ഗമാണ്‌ എത്തിച്ചത്‌. എ.എന്‍.-32 വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു ദൗത്യം. മൂന്നു മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇവരുടെ മൃതദേഹങ്ങളും ബ്ലാക്ക്‌ ബോക്‌സും കണ്ടെത്താന്‍ സംഘത്തിനായി. പ്രതികൂല കാലാവസ്‌ഥയാണു ദൗത്യ സംഘത്തിന്റെ മടക്ക യാത്ര ദുഷ്‌കരമാക്കിയത്‌. കനത്ത മഴ ഹെലികോപ്‌റ്റര്‍ ലാന്‍ഡ്‌ ചെയ്യുന്നത്‌ ദുഷ്‌കരമാക്കുകയാണെന്നു വ്യോമസേനാ വക്‌താവ്‌ വിങ്‌ കമാന്‍ഡര്‍ രത്‌നാകര്‍ സിങ്‌ പറഞ്ഞു. നിലവിലെ പരിതസ്‌ഥിതിയില്‍ സിയാങിലെ മലനിരകള്‍ നടന്നിറങ്ങുന്നത്‌ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജോഹര്‍ട്ടില്‍നിന്ന്‌ പറന്നുയര്‍ന്ന്‌ അരമണിക്കൂറിനു ശേഷമാണ്‌ എ.എന്‍.-32 വിമാനം തകര്‍ന്നു വീണത്‌.
കഴിഞ്ഞ മൂന്നിന്‌ ജോഹര്‍ട്ടില്‍നിന്ന്‌ അരുണാചലിലെ മെചുകായിലേക്കു പോകുകയായിരുന്നു വിമാനം. 20 ന്‌ ദൗത്യസംഘം വിമാനം കണ്ടെത്തി.

Ads by Google
Sunday 30 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW