Tuesday, August 20, 2019 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

ഒസാക്കയില്‍ മഞ്ഞുരുകി വ്യാപാരച്ചര്‍ച്ചയ്‌ക്ക് യു.എസും ചൈനയും

uploads/news/2019/06/318347/in1.jpg

ഒസാക്ക: വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിങ്ങും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ തീരുമാനം.
രൂക്ഷമായ വ്യാപാരയുദ്ധത്തിനിടെയാണു പുതിയ തീരുമാനം. പുതിയ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തില്ലെന്ന്‌ അമേരിക്ക സമ്മതിച്ചതായി ചൈനീസ്‌ ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്‌തമാക്കി.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്‌ചയില്‍ തുല്യതയുടേയും പരസ്‌പര ബഹുമാനത്തിന്റെയും അടിസ്‌ഥാനത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചെന്ന്‌ സിന്‍ഹുവ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. വ്യാപാരത്തര്‍ക്കം മുറുകിയതോടെ ചൈനയും അമേരിക്കയും 36000 കോടി ഡോളറിന്റെ താരിഫുകള്‍ പരസ്‌പരം ഉയര്‍ത്തി ചൈനയും അമേരിക്കയും ലോകവിപണിയെ പിടിച്ചുലച്ചിരുന്നു.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW